
കൊച്ചി: എറണാകുളം അതിരൂപതയിൽ സിനഡ് തീരുമാനങ്ങൾക്കെതിരെ നടക്കുന്ന സമരങ്ങളിൽ പങ്കെടുക്കരുതെന്ന് കന്യാസ്ത്രീകൾക്ക് മൗണ്ട് കാർമൽ ജനറലേറ്റ് നിർദ്ദേശം നൽകി. യോഗങ്ങൾ, റാലികൾ എന്നിവയിൽ പങ്കെടുക്കാതെ പ്രശ്നപരിഹാരത്തിന് വേണ്ടി പ്രാർത്ഥിക്കാനും ഉപവസിക്കാനും സുപ്പീരിയർ ജനറൽ ഗ്രേസ് തെരേസ് സർക്കുലറിൽ നിർദ്ദേശിച്ചു.