Ernakulam

തൃക്കാക്കരയിൽ മുണ്ടിനീര് വ്യാപകമാകുന്നു

കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ട്ടി​ക​ളി​ൽ മു​ണ്ടു​നീ​ര് വ്യാ​പ​ക​മാ​കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്‌. ഇ​തി​നെ​തി​രെ ആ​രോ​ഗ്യ​വ​കു​പ്പ് ജാ​ഗ്ര​ത നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം തൃ​ക്കാ​ക്ക​ര കാ​ർ​ഡി​ന​ൽ എ​ൽ.​പി സ്‌​കൂ​ളി​ൽ മു​ണ്ടി​നീ​ര് ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ഏ​താ​നും കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് സ്കൂ​ളി​ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. മു​ന്നോ നാ​ലോ കു​ട്ടി​ക​ൾ​ക്കാ​ണ് ആ​ദ്യം രോ​ഗ​ല​ക്ഷ​ണം ക​ണ്ട​ത്. സ്കൂ​ൾ അ​ധി​കൃ​ത​ർ ഇ​തി​നെ ഗൗ​ര​വ​ത്തി​ലെ​ടു​ത്തി​ല്ല. തു​ട​ർ​ന്ന് സ്‌​കൂ​ളി​ലെ 40ൽ ​അ​ധി​കം കു​ട്ടി​ക​ളി​ലും ചി​ല അ​ധ്യാ​പ​ക​രി​ലും​രോ​ഗ​ല​ക്ഷ​ണം ക​ണ്ട​ത്.

തു​ട​ർ​ന്ന് ജി​ല്ല ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ സ്‌​കൂ​ളി​ന് അ​വ​ധി ന​ൽ​കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. മേ​ഖ​ല​യി​ൽ പ​ല​ഭാ​ഗ​ങ്ങ​ളി​ലും രോ​ഗ​ല​ക്ഷ​ണം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ദേ​ശീ​യ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് പ​ദ്ധ​തി​പ്ര​കാ​രം കു​റ​ച്ചു​വ​ർ​ഷ​ങ്ങ​ളാ​യി മു​ണ്ടി​നീ​രി​ന് വാ​ക്സി​ൻ ന​ൽ​കു​ന്നി​ല്ല.

house for sale in ernakulam

ബാ​ധി​ക്കു​ക ഉ​മി​നീ​ർ​ഗ്ര​ന്ഥി​ക​ളെ..

പാ​ര​മി​ക്സൊ വൈ​റ​സാ​ണ് രോ​ഗാ​ണു. വാ​യു​വി​ലൂ​ടെ പ​ക​രും. രോ​ഗം ഉ​മി​നീ​ർ ഗ്ര​ന്ഥി​ക​ളെ​യാ​ണ് പ്ര​ധാ​ന​മാ​യും ബാ​ധി​ക്കു​ന്ന​ത്. ഗ്ര​ന്ഥി​ക​ളി​ൽ വീ​ക്കം കാ​ണു​ന്ന​തി​ന്​ തൊ​ട്ടു​മു​മ്പും വീ​ങ്ങി​യ​ശേ​ഷം ആ​റു​ദി​വ​സം​വ​രെ​യു​മാ​ണ് രോ​ഗം പ​ക​രു​ക. അ​പൂ​ർ​വ​മാ​യി മു​തി​ർ​ന്ന​വ​രെ​യും ബാ​ധി​ക്കാ​റു​ണ്ട്.

ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ൽ അ​ണു​ബാ​ധ ത​ല​ച്ചോ​ർ, വൃ​ഷ​ണം, അ​ണ്ഡാ​ശ​യം, പാ​ൻ​ക്രി​യാ​സ് ഗ്ര​ന്ഥി എ​ന്നി​വ​യെ ബാ​ധി​ക്കാം. കേ​ൾ​വി​ത്ത​ക​രാ​റി​നും ഭാ​വി​യി​ൽ പ്ര​ത്യു​ത്പാ​ദ​ന ത​ക​രാ​റു​ക​ൾ ഉ​ണ്ടാ​കാ​നും സാ​ധ്യ​ത​യു​ണ്ട്. ത​ല​ച്ചോ​റി​നെ ബാ​ധി​ച്ച് എ​ൻ​സ​ഫ​ലൈ​റ്റി​സ് വ​രാം.

house for sale in ernakulam

ല​ക്ഷ​ണ​ങ്ങ​ൾ…

ചെ​വി​യു​ടെ താ​ഴെ ക​വി​ളി​ന്റെ വ​ശ​ങ്ങ​ളി​ൽ വീ​ക്കം. മു​ഖ​ത്തി​ന്റെ ഒ​രു​വ​ശ​ത്തെ​യോ ര​ണ്ടു​വ​ശ​ങ്ങ​ളെ​യു​മോ ബാ​ധി​ക്കും. നീ​രു​ള്ള ഭാ​ഗ​ത്ത് വേ​ദ​ന. ചെ​റി​യ​പ​നി​യും ത​ല​വേ​ദ​ന​യും. വാ​യ തു​റ​ക്കാ​നും ച​വ​യ്ക്കാ​നും വെ​ള്ള​മി​റ​ക്കാ​നും പ്ര​യാ​സം. വി​ശ​പ്പി​ല്ലാ​യ്മ, ക്ഷീ​ണം, പേ​ശി​വേ​ദ​ന. രോ​ഗം​ഭേ​ദ​മാ​കു​ന്ന​തു​വ​രെ വീ​ട്ടി​ൽ വി​ശ്ര​മി​ക്കു​ക. മ​റ്റു​ള്ള​വ​രു​മാ​യു​ള്ള സ​മ്പ​ർ​ക്കം ഒ​ഴി​വാ​ക്കു​ക. ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക. ച​വ​യ്ക്കാ​ൻ ബു​ദ്ധി​മു​ട്ടി​ല്ലാ​ത്ത നേ​ർ​ത്ത ഭ​ക്ഷ​ണ​ങ്ങ​ൾ ക​ഴി​ക്കു​ക.