കൊച്ചി: യുവാവിനെ ബ്ലേഡ്കൊണ്ട് ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ നാലംഗ സംഘം പിടിയിൽ. കോട്ടയം പരിപ്പ് സ്വദേശിനി ബിജി (27), കൊല്ലം ചെമ്പനരുവി സ്വദേശി രതീഷ് (24), ആലുവ എടത്തല സ്വദേശി ആതുല്‍ (21), പ്രായപൂർത്തിയാകാത്ത അരൂർ സ്വദേശി എന്നിവരെയാണ് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർ വിവിധ കേസുകളിലെ പ്രതികളാണ്. എറണാകുളം നോർത്ത് മേൽപ്പാലത്തിന് താഴെ ശനിയാഴ്ച പുലർച്ച 2.30നാണ് ഹോട്ടൽ ജീവനക്കാരൻ കൊല്ലം സ്വദേശി പ്രവീണിനെ ആക്രമിച്ച് 58,000 രൂപ വില വരുന്ന ആപ്പിൾ ഐഫോൺ കവർന്നത്.
More from Ernakulam
പെരുമ്പാവൂർ, ആറ്റിങ്ങൽ കൊലക്കേസ് പ്രതികളുടെ വധശിക്ഷ ഉറപ്പാക്കുംമുൻപ് അന്വേഷണം നടത്താൻ ‘മിറ്റിഗേഷൻ ഇൻവെസ്റ്റിഗേഷന്‍ ’ ഉത്തരവിട്ട് ഹൈക്കോടതി
കൊച്ചി: ആറ്റിങ്ങൽ ഇരട്ടക്കൊല കേസ് പ്രതി നിനോ മാത്യു, പെരുമ്പാവൂരിലെ നിയമവിദ്യാർഥിനി വധക്കേസിലെ പ്രതി അസം സ്വദേശി അമീറുൽ ഇസ്ലാം, എന്നിവർക്കെതിരെ വിചാരണ കോടതി നൽകിയ വധശിക്ഷയിൽ ഇളവു നൽകേണ്ടതുണ്ടോ എന്നുള്ള അന്വേഷണത്തിന് (മിറ്റിഗേഷൻ ഇൻവെസ്റ്റിഗേഷൻ) ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാനത്തെ നീതിന്യായ ചരിത്രത്തിൽ ആദ്യമായാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട രണ്ടു പ്രതികളുടെ ശിക്ഷ ഉറപ്പാക്കുന്നതിനു മുൻപ് ഇത്തരമൊരു അന്വേഷണം. സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിലാണു ജസ്റ്റിസ് സി.ജയചന്ദ്രൻ, ജസ്റ്റിസ് അലക്സാണ്ടർ തോമസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. Read More..
ആഭരണം കവർന്ന കേസിലെ പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുത്തു
ചോറ്റാനിക്കര: കോട്ടയത്തുപാറ കോളനിപ്പടിയിൽ വീട്ടിൽ നിന്നു 2 പവൻ ഡയമണ്ട് അടക്കം 22 പവനോളം സ്വർണം കവർന്ന കേസിലെ പ്രതികളെ വീട്ടിലെത്തിച്ചു തെളിവെടുത്തു. കോതമംഗലം കുത്തുകുഴി തൊത്തനാംകുടി രമേശൻ (53), നെല്ലിക്കുഴി ഇടപ്പാറ ഇബ്രാഹിം (49) എന്നിവരെയാണ് ഇന്നലെ വൈകിട്ട് കവർച്ച നടത്തിയ വീട്ടിൽ എത്തിച്ചത്. ഞാളിയത്ത് മോഹനൻ തോമസിന്റെ വീട്ടിൽ 30ന് രാത്രി വീട്ടുകാർ പള്ളിയിൽ പോയ സമയത്താണ് മോഷണം നടന്നത്. കിടപ്പുമുറിയിലെ മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടമായത്. വരിക്കോലിയിലെ വീട്ടിലെ മോഷണ കേസിൽ അറസ്റ്റിലായവരാണു Read More..
ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കുഞ്ഞിന്റെ മരണം: അന്വേഷണം ഊർജിതം
പെരുമ്പാവൂര്‍: തോടിന്റെ കരയില്‍ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് വാഴക്കുളം പഞ്ചായത്തിലെ മുടിക്കല്‍ മുല്ലപ്പിള്ളി തോട്ടിൻകരയില് ബിഗ്ഷോപ്പറില്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ പെണ്‍കുഞ്ഞിനെ നാട്ടുകാര്‍ കണ്ടെത്തിയത്. പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. 25 ദിവസം പ്രായമുണ്ടെന്നാണ് നിഗമനം. എറണാകുളം െമഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം അവിടെ സൂക്ഷിച്ചിരിക്കുകയാണ്. സംഭവം നടന്നയുടൻ പൊലീസ് തോട്ടിലേക്ക് പോകുന്ന റോഡിന്റെയും പരിസര പ്രദേശങ്ങളിലെയും സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഹെല്‍മറ്റ് Read More..