ഇടപ്പള്ളി: റിയൽ എസ്റ്റേറ്റ് മേഖലയിൽ 25 വർഷത്തിലധികം പ്രവർത്തിപരിചയമുള്ള സീ.എം റിയൽ എസ്റ്റേറ്റിന്റെ ഓഫീസ് CUSAT മെട്രോ സ്റ്റേഷന് സമീപം എ.കെ.കെ.എം ടവറിൽ പ്രവർത്തനം ആരംഭിച്ചു. ഒക്ടോബർ 27നു വീക്കെയ് ഗ്രൂപ്പ് ഫൗണ്ടർ ശ്രീ. എൻ.കെ ഷംസു ആണ് ഉദ്ഘാടനം ചെയ്തത്. അലിയാരുടെ ഉടമസ്ഥതയിലുള്ളതാണ് സീ.എം റിയൽ എസ്റ്റേറ്റ് എന്ന സ്ഥാപനം. റിയൽ എസ്റ്റേറ്റ് മേഖലയിൽ നിരവധി വർഷത്തെ പരിചയമുള്ള പ്രമുഖർ പരിപാടിയിൽ പങ്കെടുത്ത് ആശംസകൾ നേർന്നു.
More from Ernakulam
പോസ്റ്റിലിടിച്ച ചരക്കുവാഹനത്തിൽ ഡ്രൈവര്‍ കുടുങ്ങി
തിരുവാങ്കുളം: റോഡരികിലെ പോസ്റ്റിലും മതിലിലും ഇടിച്ച് അപകടത്തില്‍പ്പെട്ട ചരക്കുവാഹനത്തില്‍ ഡ്രൈവര്‍ കുടുങ്ങി. ഞായറാഴ്ച രാത്രി 1.45 ന് ആണ് അപകടമുണ്ടായത്. അടിമാലി സ്വദേശി നവാസാണ് വാഹനത്തിൽ കുടുങ്ങിയത്. തിരുവാങ്കുളത്ത് നിന്നും മറ്റക്കുഴിയിലേക്ക് പോകുന്നവഴിയായിരുന്നു അപകടം. വാഹനത്തിന്റെ ഡ്രൈവര്‍ സീറ്റില്‍ കുടുങ്ങിപ്പോയ ഡ്രൈവറെ ഫയര്‍ഫോഴ്സ് സംഘം എത്തി രക്ഷപ്പെടുത്തി. തൃപ്പൂണിത്തുറ ഫയര്‍ഫോഴ്സ് അസി. സ്റ്റേഷന് ഓഫിസര്‍ ടി.വിനുരാജ്, ഫയര്‍ ഓഫിസര്‍മാരായ ദിന്‍കര്‍.എം.ജി , കണ്ണന്.പി, ശ്രീനാഥ്, ഹോംഗാര്‍ഡ് വസന്ത്.വി.വി,എന്നിവരുടെയും പട്ടിമറ്റം നിലയത്തിലെ സ്റ്റേഷന് ഓഫിസര്‍ ഹസൈനാരുടെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്സിന്റെയും Read More..
തിരിച്ചെത്തി അരികൊമ്പൻ.
ചിന്നക്കനാലിൽ നിന്നും പെരിയാർ വന്യജീവി സങ്കേതത്തിലേക്കു മാറ്റിയ അരി കൊമ്പൻ ഇറക്കി വിട്ട അതെ സ്ഥലത്തുതന്നെ തീരിച്ചെത്തി. സീനിയർ ഓട എന്ന പെരിയാറിലെ ഭാഗത്താണ് അരികൊമ്പൻ ഇപ്പോൾ നിൽക്കുന്നത്. കേരളാതിർത്തി കടനിട്ടു 4 ദിവസമായി. വനത്തിൽ ഉണ്ടായിരുന്ന ഷെഡ് അരികൊമ്പൻ തകർത്തു. വിനോദസഞ്ചാര മേഖലയിൽ അരികൊമ്പന്റെ ആക്രമണം ഭയന്ന് തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം ഇപ്പോളും തുടരുന്നു. ആന തമിഴ്നാട് അതിർത്തി കടന്നിട്ടും നാല് ദിവസമായിയെങ്കിലും തിരുച്ചു തമിഴ്നാട് അതിർത്തിയിൽ കടക്കുമെനുള്ള ഭയം തമിഴ്നാട് വനം വകുപ്പിന്നുണ്ട്.
അപകടക്കെണിയൊരുക്കി പറവൂർ-അത്താണി റോഡ്
കുന്നുകര: ജൽ ജീവൻ പദ്ധതിയുടെ പൈപ്പിടുന്നതിന് കുത്തിപ്പൊളിച്ച പറവൂർ – അത്താണി റോഡ് അപകട ഭീഷണിയിൽ. മാസങ്ങളോളം കുണ്ടും, കുഴിയും, മൺകൂനകളും നിറഞ്ഞ റോഡിൽ കാന മൂടിയ ഭാഗത്ത് അലക്ഷ്യമായി മെറ്റൽ വിതറിയതോടെ യാത്രക്കാർ അപകടത്തിൽപ്പെടുന്നതായി ആക്ഷേപം. വീതി കുറഞ്ഞ കുപ്പി കഴുത്താകൃതിയിലായ റോഡിൽ പലയിടത്തും നിരന്തരം അപകടങ്ങളുണ്ടാകുന്നു. കൊടുങ്ങല്ലൂർ, തുരുത്തിപ്പുറം, മാള ഭാഗങ്ങളിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കെത്താനുള്ള എളുപ്പ മാർഗവുമാണിത്. യാത്രക്കാരുടെ തിരക്കും, ഇതുവഴി ഭാരവാഹനങ്ങളുടെ വരവും വർധിച്ചതോടെ അപകട സാധ്യതയും കൂടുതലാണ്. ജൽ ജീവൻ Read More..