പനങ്ങാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള യുവാവ് സുമനസ്സുകളുടെ കാരുണ്യം തേടുന്നു. പനങ്ങാട് ഭജനമഠം കൊച്ചുപറമ്പിൽ അശോകൻ -മണി ദമ്പതികളുടെ മകൻ ഹരികൃഷ്ണനാണ് (25) സഹായം തേടുന്നത്. സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന ഹരികൃഷ്ണൻ മാർച്ച് 23ന് ബൈക്ക് അപകടത്തിൽപ്പെട്ട് തലക്ക് ഗുരുതര പരിക്കേറ്റ് നെട്ടൂർ ലേക്ക്ഷോറിൽ വെൻറിലേറ്ററിൽ ചികിത്സയിലാണ്.
നിലവിൽ നാല് ശസ്ത്രക്രിയക്ക് യുവാവ് വിധേയനായി. ഭീമമായ തുക ഇതിനോടകം തന്നെ ചെലവായി കഴിഞ്ഞു. ഇനിയും നല്ലൊരു തുക വേണ്ടതുണ്ട്. ഹരികൃഷ്ണന്റെ പിതാവ് അശോകൻ സെക്യൂരിറ്റി ജീവനക്കാരനാണ്. ഇദ്ദേഹത്തിന്റെ തുച്ഛ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞുപോരുന്നത്.
തുടർചികിത്സക്കു തുക കണ്ടെത്താൻ കുടുംബത്തിന് സാധിക്കാത്ത അവസ്ഥയാണ്. ഇനിയും 15 ലക്ഷം രൂപ വേണ്ടി വരുമെന്നും ആശുപത്രി അധികൃതർ പറയുന്നു. സുമനസ്സുകളുടെ കാരുണ്യമുണ്ടെങ്കിൽ മാത്രമേ കുടുംബത്തിന്റെ ആശ്രയമായ യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാകൂ.
സഹായത്തിനായി എസ്.ബി.ഐ പനങ്ങാട് ബ്രാഞ്ചിൽ ഹരികൃഷ്ണന്റെ സഹോദരിയുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
രേവതി അശോകൻ
എസ്.ബി.ഐ, പനങ്ങാട് ബ്രാഞ്ച്
A/C N0: 42834483271, IFSC Code: SBIN0013224. ഫോൺ: 9645693857/9633914480.