കൊച്ചി: എറണാകുളം കറുകപ്പള്ളിയിൽ സൈക്കിൾ ഹാൻഡിലിൽ കേബിള്‍ കുരുങ്ങി വിദ്യാർഥി അപകടത്തില്‍ പെട്ടു. കറുകപ്പള്ളി സ്വദേശി അബുൾ ഹസനാണ് (17) പരുക്കേറ്റത്. കേബിളിൽ കുരുങ്ങിയ കൈവിരൽ അറ്റുതൂങ്ങുകയും, പിന്നീട് ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർക്കുകയുമായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് കറുകപ്പള്ളി ജംക്ഷനിലായിരുന്നു അപകടം.
More from Ernakulam
മുനമ്പത്ത് അപകടത്തില്‍പ്പെട്ട് മൂന്നുപേരും ഒരേ തുറക്കാര്; രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു
കൊച്ചി: കടലിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന രണ്ട് കുടുംബങ്ങളുടെ ഏക അത്താണിയാണ് മുനമ്പത്ത് മത്സ്യബന്ധന ബോട്ട് അപകടത്തില്‍ പൊലിഞ്ഞത്. അപകടത്തില്‍പ്പെട്ട മൂന്ന് പേര് ഒരേ തുറക്കാരും അടുത്തടുത്ത് താമസിക്കുന്നവരുമാണ്. വള്ളത്തില്‍നിന്ന് കാണാതായ നാല് മത്സ്യത്തൊഴിലാളികളില്‍ രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ചാപ്പാ കടപ്പുറം സ്വദേശി ഷാജി, ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശി രാജു എന്നിവര്‍ക്കായാണ് തെരച്ചില്‍ നടത്തുന്നത്. മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ പോലീസും നാവിക സേനാംഗങ്ങളും അടങ്ങുന്ന വലിയ സംഘമാണ് തെരച്ചില്‍ നടത്തുന്നത്. ശനിയാഴ്ച നടത്തിയ തെരച്ചിലില്‍ ചാപ്പാ സ്വദേശികളായ ശരത്തിന്റെയും Read More..
മത്സ്യ മാർക്കറ്റിൽ ഓട്ടോറിക്ഷ മോഷണം
മൂവാറ്റുപുഴ∙ മത്സ്യ മാർക്കറ്റിൽ എത്തിയ മത്സ്യ വ്യാപാരിയുടെ ഓട്ടോറിക്ഷ മോഷ്ടിക്കപ്പെട്ടു. പുളിഞ്ചുവടു കവലയിൽ പ്രവർത്തിക്കുന്ന മത്സ്യ മാർക്കറ്റിൽ നിന്നാണു മോഷണം നടന്നത്. ഇരമല്ലൂർ റേഷൻകടപ്പടി പുതിയിക്കപറമ്പിൽ നൗഷാദിന്റെ ഓട്ടോറിക്ഷയാണ് ബുധനാഴ്ച രാത്രി മോഷ്ടിച്ചത്. മത്സ്യ വ്യാപാരികൾ അധികമായി എത്തുന്ന മൂവാറ്റുപുഴ മത്സ്യ മാർക്കറ്റിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എംസി റോഡരികിൽ കിലോമീറ്ററുകളോളം വാഹനങ്ങൾ പാർക്ക് ചെയ്യുകയും ചെയ്യാറുണ്ട്. ഈ തിരക്കു മുതലെടുത്താണ് ഓട്ടോറിക്ഷ മോഷ്ടിച്ചത്. രാത്രി 11 നും 12 നും ഇടയിൽ മത്സ്യം നിറച്ച പെട്ടികൾ Read More..
കാന നിർമാണത്തിന് റോഡ് വെട്ടിപ്പൊളിച്ചു; പ്രദേശവാസികൾ നികത്തി
വരാപ്പുഴ: ദേശീയപാത 66 വികസന ഭാഗമായി കാന നിർമിക്കാൻ റോഡ് വെട്ടിപ്പൊളിച്ചതിൽ പ്രദേശവാസികൾ പ്രതിഷേധത്തിൽ. കൂനമ്മാവ് പള്ളിപ്പടി – പള്ളിക്കടവ് റോഡാണ് കാന നിർമിക്കുന്നതിന് ആറടിയോളം താഴ്ചയിൽ കുറുകെ വെട്ടിപ്പൊളിച്ചത്. സ്കൂൾ കുട്ടികൾ അടക്കം നിരവധി യാത്രക്കാർ കടന്നുപോകുന്ന റോഡാണ് പൊളിച്ചത്. കഷ്ടിച്ച് ഒരാൾക്ക് മാത്രം കടന്നുപോകാനുള്ള വീതി മാത്രമേ ഉള്ളൂ. റോഡ് വെട്ടിപ്പൊളിച്ചത് പൂർവ സ്ഥിതിയിലാക്കാൻ കരാർ കമ്പനിയോട് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. ഇതോടെയാണ് കാന നിർമിക്കാൻ എടുത്ത കുഴി നാട്ടുകാർ മണ്ണിട്ട് മൂടിയത്. രോഗികളെ Read More..