Aluva

പൈപ്പ് പൊട്ടി ആലങ്ങാട് ശുദ്ധജലവിതരണം നിലച്ചു

ആ​ല​ങ്ങാ​ട്: ആ​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ എ​ട്ടോ​ളം പ്ര​ദേ​ശ​ങ്ങ​ളിൽ ശു​ദ്ധ​ജ​ല പൈ​പ്പ് ലൈ​ൻ പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ശു​ദ്ധ​ജ​ലം വി​ത​ര​ണം നി​ല​ച്ചു.കു​ടി​വെ​ള്ളം ല​ഭി​ക്കാ​തെ നാ​ട്ടു​കാ​ർ ദു​രി​ത​ത്തി​ലാ​യി. തി​രു​വാ​ല്ലൂ​ർ, മാ​ളി​കം​പീ​ടി​ക-​തി​രു​വാ​ല്ലൂ​ർ ലി​ങ്ക് റോ​ഡ്, ആ​ല​ങ്ങാ​ട് കാ​വ്, പ​റ​വൂ​ർ-​ആ​ലു​വ റോ​ഡി​ൽ സി​മി​ലി​യ മു​ത​ൽ മാ​ളി​കം​പീ​ടി​ക വ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ൾ, കൊ​ങ്ങോ​ർ​പ്പി​ള്ളി ഫാ​ർ​മേ​ഴ്സ് ബാ​ങ്കി​ന് സ​മീ​പം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കെ.​എ​സ്.​ഇ.​ബി​യു​ടെ കേ​ബി​ൾ ജോ​ലി​ക​​ൾ മൂ​ലം കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പ് ലൈ​ൻ പൊ​ട്ടി​യ​ത്.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ടോ​ടെ ഭാ​ഗി​ക​മാ​യി കു​ടി​വെ​ള്ള വി​ത​ര​ണം ആ​രം​ഭി​ച്ചി​തി​നി​ട​യി​ലാ​ണ് ഇ​വി​ട​ങ്ങ​ളി​ൽ പൈ​പ്പ് ലൈ​ൻ പൊ​ട്ടി​യ​ത്.ഇ​തോ​ടെ, കു​ടി​വെ​ള്ള​ത്തി​നാ​യി നാ​ട്ടു​കാ​ർ നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ്.. പ​ല​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ കു​റേ മാ​സ​ങ്ങ​ളാ​യി കൃ​ത്യ​മാ​യി കു​ടി​വെ​ള്ളം ല​ഭി​ക്കാ​ത്ത സ്ഥ​ല​ങ്ങ​ളി​ലാ​ണ് കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ മൂ​ലം വീ​ണ്ടും ബു​ദ്ധി​മു​ട്ടി​ലാ​യ​ത്.

16 മു​ത​ൽ ജ​ല അ​തോ​റി​റ്റി​യു​ടെ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ പ്ര​ദേശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തിയിരുന്നു.