Ernakulam

സുഭാഷ് മൈതാനം ഇനി പുതിയ രൂപത്തിലേക്ക്; 2 കോടി ചെലവിട്ട് മുഖം മിനുക്കൽ

പെരുമ്പാവൂർ : 2023 -24 സാമ്പത്തിക വർഷം സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയ 2 കോടി രൂപ ഉപയോഗിച്ച് നഗര ഹൃദയത്തിൽ നഗരസഭാ ഉടമസ്ഥതയിലുള്ള സുഭാഷ് മൈതാനത്തിന്റെ മുഖഛായ മാറ്റുന്നു. ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തി നവീകരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.

നിലവിലുള്ള സ്റ്റേജ് പുതുക്കിപ്പണിയും. 2 വശങ്ങളിൽ നിന്ന് റാമ്പും പടികളും നൽകി മനോഹരമാക്കും.ഒന്നാമത്തെ നിലയിൽ ചെറിയ യോഗങ്ങൾ ചേരാനുള്ള ഇടം ഉണ്ടാകും.ഗ്രൗണ്ട് ഫ്ലോറിൽ സ്റ്റേജും സ്ത്രീകൾക്കും പുരുഷന്മാർക്കും ഗ്രീൻ റൂമുകളും ശുചിമുറികളും ഉണ്ടാകും .
മൈതാനത്തിനു ചുറ്റും ടൈൽ വിരിച്ച നടപ്പാതയുണ്ടാക്കും. സ്റ്റേജിന്റെ മുൻപിൽ മ്യൂസിക് പിറ്റും റൂഫിങ്ങും സജ്ജീകരിക്കും. പ്രമുഖ ആർക്കിടെക്ട് ബാലമുരുകനാണ് രൂപകൽപന ചെയ്തത്.

അവലോകന യോഗത്തിൽ നഗരസഭാധ്യക്ഷൻ പോൾ പാത്തിക്കൽ , ഉപാധ്യക്ഷ ആനി മാർട്ടിൻ ,കൗൺസിലർമാരായ ടി.എം. സക്കീർ ഹുസൈൻ, പി.കെ.രാമകൃഷ്ണൻ , പി.എസ്.അഭിലാഷ് ,അനിത പ്രകാശ് ,മിനി ജോഷി, പി.എസ്. സിന്ധു, നഗരസഭാ സെക്രട്ടറി കവിത എസ്. കുമാർ ,പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർ സി.രാഖേഷ് എന്നിവർ പങ്കെടുത്തു .