
കൊച്ചി: സംസ്ഥാനത്തെ മികച്ച കലക്ടറായി തിരഞ്ഞെടുക്കപ്പെട്ട് എറണാകുളം കലക്ടർ എൻ.എസ്.കെ ഉമേഷ്. സംസ്ഥാന റവന്യൂ ഡിപാർട്ട്മെന്റാണ് പുരസ്കാരം നല്കിയത്. സംസ്ഥാനത്തെ മികച്ച കലക്ടറായി തിരഞ്ഞെടുക്കപ്പെട്ട് എറണാകുളം കലക്ടർ എൻ.എസ്.കെ ഉമേഷ്. സംസ്ഥാന റവന്യൂ ഡിപാർട്ട്മെന്റാണ് പുരസ്കാരം നല്കിയത്.
സന്തോഷം പങ്കുവെച്ചുകൊണ്ട്, കലക്ടർ തന്റെ ടീമിനൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചു. ടീം വർക്കിനുള്ള അംഗീകാരമാണ് അവാർഡെന്നും, സഹകരണ ശ്രമങ്ങളുടെ ഫലമായ് എറണാകുളം ജില്ലയ്ക് ലഭിച്ചതാണെന്നും ഉമേഷ് ഊന്നിപ്പറഞ്ഞു.
സേലം സ്വദേശിയായ ഉമേഷ് 2014 ൽ ഐഎഎസിൽ ചേർന്നു. മുമ്പ് ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായും വയനാട് സബ് കലക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2018ലെ വെള്ളപ്പൊക്കത്തിൽ വയനാട് സബ് കലക്ടറായിരിക്കെ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തതിന് ഉമേഷ് വ്യാപകമായ അംഗീകാരം നേടി.
2025 ജനുവരിയിൽ, എറണാകുളത്ത് രണ്ടാഴ്ചയിലേറെയായി കേടായ ലോറിയിൽ കഴിയുന്ന സേലം സ്വദേശിയായ മൂർത്തിയെ സഹായിക്കാൻ നേരിട്ട് എത്തിയപ്പോൾ വീണ്ടും വാർത്തകളിൽ ഇടം നേടുകയായിരുന്നു ജനപ്രിയ കലക്ടർ. ലോറി അപകടത്തിൽ ഉണ്ടായ നഷ്ടപരിഹാരത്തുക സ്വയം അടയ്ക്കാനും മൂർത്തിയുടെ കഷ്ടപ്പാടുകൾ അവസാനിപ്പിക്കാനും ഉമേഷ് സന്നദ്ധനായി.
അതോടൊപ്പം, മികച്ച കലക്ടറേറ്റായി തൃശൂർ കളക്ടറേറ്റും, മികച്ച സബ് കലക്ടറായി ഫോർട്ട് കൊച്ചി സബ് കലക്ടർ കെ.മീരയും തിരഞ്ഞെടുക്കപ്പെട്ടു. റവന്യൂ ദിനമായ ഫെബ്രുവരി 24 ന് മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ സമ്മാനിക്കും.