നെടുമ്പാശേരി: എൽഡിഎഫ് സ്ഥാനാർഥി പ്രഫ. സി.രവീന്ദ്രനാഥിന്റെ ചെങ്ങമനാട് വെസ്റ്റ് ലോക്കൽ കമ്മിറ്റി തിരഞ്ഞെടുപ്പ് കൺവൻഷൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പിള്ളി ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കൽ കമ്മിറ്റി അംഗം മജീദ് മണിച്ചേരി അധ്യക്ഷനായിരുന്നു. പി.ആർ.രാജേഷ്, എ.കെ.നസീർ, ടി.എ.ഇബ്രാഹിംകുട്ടി, ടി.വി.ജോണി, കെ.എ.നാസർ, അഫ്സൽ മൂത്തേടൻ എന്നിവർ പ്രസംഗിച്ചു.
More from Ernakulam
ജാക്കിന്റെ കുരകേട്ട് ചെന്നു; തർക്കത്തിനൊടുവിൽ വിനോദിന് ക്രൂരമർദനം, കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ചു
കൊച്ചി: ഉറങ്ങാൻപോകും മുൻപ് പ്രിയപ്പെട്ട വളർത്തുനായ ജാക്കിനെ അടുത്തുനിർത്തി വീട്ടുവളപ്പിൽനിന്നുകൊണ്ട് സുഹൃത്തിനോട് സംസാരിക്കുകയായിരുന്നു വിനോദ്. അത് പക്ഷേ എന്നേക്കുമുള്ള ഉറക്കത്തിന്റെ തുടക്കമായി മാറുകയായിരുന്നു. കുരച്ച നായയെ ചെരിപ്പെറിഞ്ഞതിനെത്തുടർന്നുണ്ടായ തർക്കത്തിൽ ഇതര സംസ്ഥാനത്തൊഴിലാളികളുടെ മർദനമേറ്റ് മരിച്ച ഹൈക്കോടതി ഡ്രൈവർ ടി.ബി. വിനോദ് അതീവ ഗുരുതരാവസ്ഥയിൽ ആറുദിവസം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് തിങ്കളാഴ്ച മരണത്തിന് കീഴടങ്ങിയത്. പോലീസ് പറയുന്നതനുസരിച്ച് വിനോദിന്റെ വീടിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന തപാൽവകുപ്പ് ജീവനക്കാരായ ഇതര സംസ്ഥാനക്കാർ നായയെ ചെരിപ്പെറിഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. നായയെ ഉപദ്രവിച്ചതിനെ വിനോദ് ചോദ്യം Read More..
യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിലെ സുരക്ഷാ വീഴ്ച കണ്ടെത്തി മൂവാറ്റുപുഴ സ്വദേശി ഹരിശങ്കർ
മൂവാറ്റുപുഴ∙ അമേരിക്കയുടെ സുരക്ഷയിലെ വീഴ്ച കണ്ടെത്തിയ മൂവാറ്റുപുഴക്കാരൻ ശ്രദ്ധ നേടുന്നു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ നാഷനൽ സെക്യൂരിറ്റി റിവാർഡ് പ്രോഗ്രാം ആയ റിവാർഡ്സ് ഫോർ ജസ്റ്റിസ് പ്ലാറ്റ്ഫോമിന്റെ സുരക്ഷാ വീഴ്ച കണ്ടെത്തിയാണു മൂവാറ്റുപുഴ കല്ലൂർക്കാട് പുത്തൻമനക്കൽ സാബുവിന്റെ മകൻ ഹരിശങ്കർ പ്രശംസ നേടിയത്. ഇക്കാര്യം റിവാർഡ് ഫോർ ജസ്റ്റിസിനെയും യുഎസ് എയ്ഡ് വിഡിപിയെയും (വൾനറബിലിറ്റി ഡിസ്ക്ലോഷർ പ്രോഗ്രാം) അറിയിക്കുകയും അവർ സുരക്ഷാ വീഴ്ച ഉടൻ പരിഹരിക്കുകയും ചെയ്തു. വീഴ്ച ചൂണ്ടിക്കാട്ടിയ ഹരിശങ്കറിനു പ്രത്യേക നന്ദി അറിയിച്ചു. പല Read More..
റോഡിലെ ലോറി പാർക്കിങ് അപകടകരം; പതിവായി അപകടങ്ങൾ
കാലടി∙ മറ്റൂർ-ചെമ്പിശേരി- കൈപ്പട്ടൂർ റോഡിൽ ലോറികളുടെ അനിയന്ത്രിത പാർക്കിംഗ് അപകടകരമാകുന്നു. റോഡിനു സമീപമുള്ള വ്യവസായ സ്ഥാപനങ്ങളിലേക്ക് ചരക്കുമായി വരുന്ന ലോറികൾ പലപ്പോഴും റോഡരികിലാണ് പാർക്ക് ചെയ്യുന്നത്. രാത്രികാലങ്ങളിൽ ലോറികൾ നിയന്ത്രണമില്ലാതെ റോഡിനു ഇരുവശത്തും പാർക്ക് ചെയ്യുന്നതായും പരാതി ഉണ്ട്. ലോറികൾ റോഡിന്റെ അരികിലേക്ക് ഒതുക്കാതെ പാർക്ക് ചെയ്യുന്നത് മറ്റു യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. നിരവധി അപകടങ്ങളാണ് ഈ ഭാഗത്ത് ഉണ്ടായിട്ടുള്ളത് കൂടുതലും ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്.കാലടിയിലെ പ്രധാന ബൈപാസ് റോഡാണിത്. കൂടാതെ കാലടിയിൽ പതിവായി ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് കാരണം Read More..