കൊച്ചി: കിൻഡർ ഹോസ്പിറ്റൽ കൊച്ചിയിൽ കേരളത്തിലെ ആദ്യത്തെ വാട്ടർ ബെർത്തിങ് സ്യൂട്ട് ആരംഭിക്കുന്നു. ഓഗസ്റ്റ് 31ന് രാവിലെ 10ന് പ്രശസ്ത സിനിമാതാരം അമലാ പോൾ വാട്ടർ ബർത്തിങ് സ്യൂട്ടിന്റെ ഉദ്ഘാടനം നിർവഹിക്കും. എൽഡിആർപി ആൻ്റ് ബർത്ത് കബാനിയൻ സ്യൂട്ടിന്റെ ഉദ്ഘാടനം എറണാകുളം എംപി ഹൈബി ഈഡനും നിർവഹിക്കും. വ്യത്യസ്തമായ നിരവധി ആഘോഷങ്ങളിലൂടെ പ്രഗ്നൻസി കാലം ആഘോഷമാക്കാറുള്ള കിൻഡർ ഹോസ്പിറ്റൽ നൽകുന്ന പുതിയൊരു ബെർത്തിങ് എക്സ്പീരിയൻസ് ആയിരിക്കും ‘വാട്ടർ ബെർത്തിങ് സെന്റർ’ വരുന്നതോടെ പ്രഗ്നന്റ് വുമൻസിന് ലഭ്യമാകുക എന്ന് കിൻഡർ ഗ്രൂപ്പ് ചെയർമാൻ ഡോ. പ്രദീപ് കുമാർ അഭിപ്രായപ്പെട്ടു.
നോർമൽ ഡെലിവറി നിരക്ക് 75 ശതമാനം മുകളിൽ നിലനിർത്തുന്ന കിൻഡർ ഹോസ്പിറ്റൽ, നോർമൽ ഡെലിവറിക്ക് പ്രാധാന്യം നൽകുന്നതിനാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്. വരും വർഷങ്ങളിൽ ഗ്രൂപ്പിന്റെ ചേർത്തല, ബാംഗ്ലൂർ സെന്ററിൽ കൂടി വാട്ടർ ബർത്തിങ് ആരംഭിക്കുമെന്നും ചെയർമാൻ അറിയിച്ചു.
പ്രസവവേദന കുറയുന്നതിനും വേദന രഹിത പ്രസവ രീതികൾ സ്വീകരിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുകയും കുഞ്ഞിനും അമ്മയ്ക്കും സുഖകരമായ സാഹചര്യം ഒരുക്കുന്നതിനും വാട്ടർ ബെർത്തിങ് സഹായിക്കും. വാട്ടർ ബർത്തിങ് സംവിധാനം ലോകോത്തര നിലവാരത്തിൽ വിദഗ്ദ്ധരായ ഡോക്ടർമാരുടെയും സ്റ്റാഫിന്റെയും മുഴുവൻ സമയ പരിചരണത്തിൽ നൽകുന്ന ഒന്നാണെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടു. ഇതോടൊപ്പം പ്രീമിയം ബെർത്തിങ് സ്യൂട്ട്, അഡ്വാൻസ് എൻഐസിയു കെയർ, ഫീറ്റോ മെറ്റേണൽ സ്യൂട്ട്ന്റയും ഉദ്ഘാടനം നടക്കും.
പത്ര സമ്മേളനത്തിൽ ഡോ. പ്രദീപ് കുമാർ (ചെയർമാൻ, കിൻഡർ ഗ്രൂപ്പ്), ഡോ. മധുജ ഗോപി ശ്യാം (ഡിപ്പാർട്മെന്റ് ഓഫ് ഒബിജി ആൻഡ് ഗൈനക്കോളജി വിഭാഗം) , ഡോ. സ്മിതാ സുരേന്ദ്രൻ (ഡിപ്പാർട്മെന്റ് ഓഫ് ഒബിജി ആൻഡ് ഗൈനക്കോളജി വിഭാഗം), രഞ്ജിത്ത് കൃഷ്ണൻ(സിഇഒ, കിൻഡർ ഗ്രൂപ്പ്), സതീഷ് കുമാർ (സിഒഒ, കിൻഡർ കൊച്ചി) എന്നിവർ പങ്കെടുത്തു.