മരട്: എറണാകുളത്ത് നിന്ന് കോതമംഗലം കുട്ടമ്പുഴയിൽ വിനോദസഞ്ചാരത്തിനെത്തിയ സംഘത്തിലെ ഒരാൾ സ്കൂട്ടർ മറിഞ്ഞു മരിച്ചു. സുഹൃത്തിന് പരിക്ക്. നെട്ടൂർ തട്ടാശേരിൽ പരേതരായ അഗസ്റ്റിന്റെയും മോളിയുടെയും മകൻ സിജു അഗസ്റ്റിൻ (45) ആണ് മരിച്ചത്.
ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങിയ സംഘം കുറ്റിയാംചാൽ ഭാഗത്തെ റിസോർട്ടിലെത്തിയതായിരുന്നു. ഭക്ഷണം പാചകം ചെയ്യാൻ സാധനങ്ങൾ വാങ്ങാനായി സിജു സുഹൃത്തിനൊപ്പം സ്കൂട്ടറിൽ പോയി. തിരികെ വരുമ്പോൾ റിസോർട്ടിന് സമീപത്തെ ഇറക്കത്തിൽ വച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ പുരയിടത്തിലേക്ക് വീഴുകയായിരുന്നു. പിറകിലിരുന്ന സുഹൃത്തിന് കാര്യമായി പരിക്കേറ്റില്ലെങ്കിലും സിജു മുഖമടിച്ചാണ് വീണത്. ഉടനെ കുട്ടമ്പുഴയിലും തുടർന്ന് കോതമംഗലം ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടമ്പുഴ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിൽ.
നെട്ടൂർ പരുത്തിച്ചുവട് ദുബായ് ഹട്ട് ഹോട്ടൽ പാർട്ണർ ആണ് മരിച്ച സിജു. ഭാര്യ: നീന. മകൾ: അമേയ.