കൊച്ചി: യുവാവിനെ ബ്ലേഡ്കൊണ്ട് ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ നാലംഗ സംഘം പിടിയിൽ. കോട്ടയം പരിപ്പ് സ്വദേശിനി ബിജി (27), കൊല്ലം ചെമ്പനരുവി സ്വദേശി രതീഷ് (24), ആലുവ എടത്തല സ്വദേശി ആതുല് (21), പ്രായപൂർത്തിയാകാത്ത അരൂർ സ്വദേശി എന്നിവരെയാണ് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർ വിവിധ കേസുകളിലെ പ്രതികളാണ്. എറണാകുളം നോർത്ത് മേൽപ്പാലത്തിന് താഴെ ശനിയാഴ്ച പുലർച്ച 2.30നാണ് ഹോട്ടൽ ജീവനക്കാരൻ കൊല്ലം സ്വദേശി പ്രവീണിനെ ആക്രമിച്ച് 58,000 രൂപ വില വരുന്ന ആപ്പിൾ ഐഫോൺ കവർന്നത്.
More from Ernakulam
ഓപ്പൺ ജിം ഉദ്ഘാടനം അനിശ്ചിതത്വത്തിൽ
വൈപ്പിൻ: പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ മൂലം ഓപ്പൺ ജിം ഉദ്ഘാടനം അനിശ്ചിതമായി നീളുന്നു.പള്ളത്താംകുളങ്ങര സംസ്ഥാന പാതയോട് ചേർന്ന് ഒരുക്കിയിരിക്കുന്ന ഓപ്പൺ ജിം ആണ് നിർമാണം പൂർത്തിയായിട്ടും ഉപയോഗശൂന്യമായി കിടക്കുന്നത്. ഓപ്പൺ ജിമ്മിനും റോഡിനും ഇടയിൽ സംരക്ഷണ ഭിത്തി നിർമിക്കുന്നതിൽ പൊതുമരാമത്ത് വകുപ്പ് അധികൃതർ കാണിക്കുന്ന താൽപര്യക്കുറവാണ് ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്. റോഡിനോട് ചേർന്ന് ആയതിനാൽ സംരക്ഷണഭിത്തി ഇല്ലെങ്കിൽ അപകട സാധ്യത ഉണ്ടെന്ന് നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു നിർമിച്ച ജിമ്മിന്റെ എല്ലാ ജോലികളും Read More..
സമൃദ്ധി @ കൊച്ചി ജനകീയ ഹോട്ടലിന് 2 വയസ്സ്
കൊച്ചി: നഗരത്തിന്റെ വിശപ്പു മാറ്റിയ കോർപറേഷന്റെ സമൃദ്ധി @ കൊച്ചി ജനകീയ ഹോട്ടലിന് 2 വയസ്സ്. ഇതുവരെ നൽകിയത് 17.04 ലക്ഷം ഊണ്. നോർത്ത് പരമാര റോഡിലെ കോർപറേഷന്റെ ഷീ ലോഡ്ജിനോടു ചേർന്ന് 2021 ഒക്ടോബർ ഏഴിന് 14 കുടുംബശ്രീ ജീവനക്കാരുമായി പ്രവർത്തനം തുടങ്ങിയ സമൃദ്ധിയിൽ ഇപ്പോൾ ജീവനക്കാർ 72 പേർ. സംസ്ഥാനത്ത് ആയിരത്തിലേറെ ജനകീയ ഹോട്ടലുകൾ ഉണ്ടായിരുന്നതിൽ 10 രൂപയ്ക്ക് ഊണ് നൽകിയ ഏക ഹോട്ടലായിരുന്നു സമൃദ്ധി. മറ്റു ജനകീയ ഹോട്ടലുകളിൽ 20 രൂപയായിരുന്നു ഊണിന്റെ Read More..
പട്ടാപകൽ വയോധികക്കെതിരെ വീട്ടിൽ കയറി ആക്രമണം
മട്ടാഞ്ചേരി: വീടിനകത്തിരുന്ന വയോധികയുടെ കഴുത്തിൽ കത്തി വെച്ച് ഭീഷണി പെടുത്തി അഞ്ചുപവന്റെ മാല മോഷ്ടിച്ചു. മട്ടാഞ്ചേരി കൂവപ്പാടം കൂപ്പുകുളങ്ങര വീട്ടിൽ സംഭവി(86) യുടെ മാലയാണ് മോഷ്ടിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. കൂവപ്പാടത്തെ പ്രധാന റോഡിന്നോട് ചേർന്നിരിക്കുന്ന വീടാണ് ഇവരുടെ. ഉച്ചയോടെ ഒരാൾ വീടിനുമുന്നിൽ എത്തി, വീടിനു മുകളിൽ താമസിക്കുന്നവരെ കുറിച്ച് അന്വേഷിക്കുകയും, സംശയം തോന്നിയ വയോധിക വീടിനകത്തു കയറി മുൻവാതിൽ അകത്തു നിന്നും കുറ്റിയിട്ടു. ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഈ സമയം അക്രമി വീടിന്റെ പിറകിലൂടെ ചെന്ന് Read More..