Ernakulam

കാക്കനാട് മെട്രോ രണ്ട് വർഷത്തിനുള്ളിൽ; ചിലവ് 1957 കോടി രൂപ

കാക്കനാട്: കാക്കനാട് സീപോർട്ട് എയർപോർട്ട് റോഡിൽ മെട്രോ റെയിൽ സ്ഥാപിക്കാനുള്ള പില്ലറിന്റെ പൈലിങ് പുരോഗമിക്കുന്നു. പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് (Cochin Special Economic Zone) സമീപമാണ് ആദ്യ മെട്രോ പില്ലറിന്റെ പൈലിങ് തുടങ്ങിയത്. അഞ്ചിടത്ത് കൂടി പില്ലർ സ്ഥാപിക്കാനുള്ള നടപടിയും ആരംഭിച്ചു. കാക്കനാട് മെട്രോ രണ്ടു വർഷത്തിനകം പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുക്കാനാകുമെന്നാണ് പ്രതീക്ഷ. കലൂർ സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെ മെട്രോ റെയിൽ നിർമാണത്തിന്റെ കരാർ ഏറ്റെടുത്തിരിക്കുന്നത് അഫ്കോൺസ് ഇൻഫ്രാസ്ട്രെക്ചർ കമ്പനിയാണ് 1,141 കോടി രൂപയാണ് കരാർ തുക. രൂപരേഖയും മറ്റും നേരത്തെ പൂർത്തിയാക്കിയിട്ടുണ്ട്. സിവിൽ, ആർകിടെക്ചറൽ, ട്രാക്ക് സിസ്റ്റം ജോലികളുടെ ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കും. 1,957 കോടി രൂപയാണ് ആകെ ചെലവ്.