ഇടപ്പള്ളി: റിയൽ എസ്റ്റേറ്റ് മേഖലയിൽ 25 വർഷത്തിലധികം പ്രവർത്തിപരിചയമുള്ള സീ.എം റിയൽ എസ്റ്റേറ്റിന്റെ ഓഫീസ് CUSAT മെട്രോ സ്റ്റേഷന് സമീപം എ.കെ.കെ.എം ടവറിൽ പ്രവർത്തനം ആരംഭിച്ചു. ഒക്ടോബർ 27നു വീക്കെയ് ഗ്രൂപ്പ് ഫൗണ്ടർ ശ്രീ. എൻ.കെ ഷംസു ആണ് ഉദ്ഘാടനം ചെയ്തത്. അലിയാരുടെ ഉടമസ്ഥതയിലുള്ളതാണ് സീ.എം റിയൽ എസ്റ്റേറ്റ് എന്ന സ്ഥാപനം. റിയൽ എസ്റ്റേറ്റ് മേഖലയിൽ നിരവധി വർഷത്തെ പരിചയമുള്ള പ്രമുഖർ പരിപാടിയിൽ പങ്കെടുത്ത് ആശംസകൾ നേർന്നു.
More from Ernakulam
പെരുമ്പാവൂർ, ആറ്റിങ്ങൽ കൊലക്കേസ് പ്രതികളുടെ വധശിക്ഷ ഉറപ്പാക്കുംമുൻപ് അന്വേഷണം നടത്താൻ ‘മിറ്റിഗേഷൻ ഇൻവെസ്റ്റിഗേഷന് ’ ഉത്തരവിട്ട് ഹൈക്കോടതി
കൊച്ചി: ആറ്റിങ്ങൽ ഇരട്ടക്കൊല കേസ് പ്രതി നിനോ മാത്യു, പെരുമ്പാവൂരിലെ നിയമവിദ്യാർഥിനി വധക്കേസിലെ പ്രതി അസം സ്വദേശി അമീറുൽ ഇസ്ലാം, എന്നിവർക്കെതിരെ വിചാരണ കോടതി നൽകിയ വധശിക്ഷയിൽ ഇളവു നൽകേണ്ടതുണ്ടോ എന്നുള്ള അന്വേഷണത്തിന് (മിറ്റിഗേഷൻ ഇൻവെസ്റ്റിഗേഷൻ) ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാനത്തെ നീതിന്യായ ചരിത്രത്തിൽ ആദ്യമായാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട രണ്ടു പ്രതികളുടെ ശിക്ഷ ഉറപ്പാക്കുന്നതിനു മുൻപ് ഇത്തരമൊരു അന്വേഷണം. സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിലാണു ജസ്റ്റിസ് സി.ജയചന്ദ്രൻ, ജസ്റ്റിസ് അലക്സാണ്ടർ തോമസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. Read More..
ആലുവയിൽ കുഞ്ഞുവാവയുടെ ചെറുകുടലിൽ നിന്ന് കമ്പിക്കഷണം പുറത്തെടുത്തു; ഉള്ളിലെത്തിയത് പിറന്നാൾ കേക്കിൽ നിന്ന്
ആലുവ: ഒന്നാം പിറന്നാളിനു മുറിച്ച കേക്ക് കഴിക്കുന്നതിനിടെ അബദ്ധത്തിൽ കുഞ്ഞിന്റെ ചെറുകുടലിൽ എത്തിയ കമ്പിക്കഷണം ആലുവ രാജഗിരി ആശുപത്രിയിൽ ‘ഡ്യൂഡെനോസ്കോപ്പി’ വഴി നീക്കി. കാർട്ടൂൺ കഥാപാത്രത്തിന്റെ രൂപത്തിലുള്ള കേക്കിന്റെ മുകളിലെ അലങ്കാര വസ്തുക്കളിൽ ഒന്നായിരുന്നു ചെറിയ കമ്പിക്കഷണം. കുഞ്ഞിന്റെ വായിൽ അമ്മ ഇതു കണ്ടെങ്കിലും എടുക്കാനായില്ല. പറവൂർ താലൂക്ക് ആശുപത്രിയിൽ എക്സ്റേ എടുത്തപ്പോൾ ആമാശയത്തിൽ കുടുങ്ങിയതായി കണ്ടെത്തി. രാജഗിരിയിൽ എത്തിച്ചപ്പോഴേക്കും അതു ചെറുകുടലിലേക്കു കടന്നിരുന്നു. ഉദരരോഗ വിദഗ്ധൻ ഡോ. ഫിലിപ് അഗസ്റ്റിൻ, ഡോ. നിബിൻ നഹാസ്, ഡോ. Read More..
ടവർ ലൈൻ വീടിന് മുകളിൽ പൊട്ടിവീണു; കുട്ടികളടക്കം അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് അദ്ഭുതകരമായി
ചെങ്ങമനാട്: വീടിന് മുകളിലേക്ക് 110 കെ.വിയുടെ ടവർ ലൈൻ പൊട്ടിവീണു വീടിന് തീപിടിച്ചു. അപകടത്തിൽ വീടിന് നാശനഷ്ടമുണ്ടായെങ്കിലും അഞ്ചംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. നെടുമ്പാശ്ശേരി പഞ്ചായത്തിൽ കുറുപ്പനയം റോഡിലെ ഹരിത നഗറിൽ ഒഴിപ്പറമ്പിൽ വീട്ടിൽ നാസറിന്റെ വീടിന് മുകളിലൂടെ വലിച്ച ടവർ ലൈനാണ് പൊട്ടി വീണത്. വീടിനകവും, പുറവും തീപിടിച്ച് കോൺക്രീറ്റ് പല ഭാഗത്തും അടർന്ന് വീണ് കിടക്കുകയാണ്. കോൺക്രീറ്റ് കമ്പികൾ പുറത്ത് വന്ന നിലയിലാണ്. വൈദ്യുതീകരണ ഉപകരണങ്ങളും പൂർണമായും കത്തിനശിച്ചു. ശനിയാഴ്ച ഉച്ചക്ക് 12.45ഓടെയാണ് സംഭവം. Read More..