Ernakulam

കാർ സംരക്ഷണ ഭിത്തിയിലിടിച്ചു

ആലുവ: ദേശീയപാതയിൽ നിയന്ത്രണംവിട്ട കാർ സംരക്ഷണ ഭിത്തിയിലിടിച്ച് തകർന്നു. ഇന്നലെ പുലർച്ചെ 2.30ന് ആലുവ പുളിഞ്ചോട് സിഗ്നൽ ജംഗ്ഷനിൽ മെട്രോ പില്ലർ 43ന് സമീപമായിരുന്നു അപകടം. അങ്കമാലിയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു കാർ. കാറിൽ ഉണ്ടായിരുന്ന നാല് പേർക്കും പരുക്കില്ല.