Ernakulam

എറണാകുളത്ത് സ്കൂളിൽനിന്ന് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു

കൊച്ചി: എറണാകുളം ഞാറക്കൽ സർക്കാർ ഹൈസ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു. കൊടേക്കനാലിൽ നിന്നും മടങ്ങി വരും വഴിയാണ് ബസ് അപകടത്തിൽ പെട്ടത്.

പുലർച്ചയോടെ ചെറായിയിൽ വച്ച് വൈദ്യുത പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് ഇടയായതെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തിൽ രണ്ടു കുട്ടികൾക്കും ബസിലെ ക്ലീനർക്കും ഒരു അദ്ധ്യാപകനും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല