പള്ളുരുത്തി: മകന്റെ വിവാഹ ദിവസം മാതാവ് മരിച്ചു. പള്ളുരുത്തി തറേഭാഗം വി.പി ആന്റണി റോഡിൽ എം.എസ് രാം ദാസിന്റെ ഭാര്യ ജയശ്രീ(58)യാണ് മരിച്ചത്. മകൻ അക്ഷയ്ടെ വിവാഹം ഇന്നലെ രാവിലെയായിരുന്നു. വൈകിട്ടാരയിരുന്നു മരണം.
ഭർത്താവ് രാംദാസ് ലോക്കൽ ചാനലിന്റെ കാമറാമാനാണ്.
സംസ്കാരം ഇന്ന് രാവിലെ 11ന് പള്ളുരുത്തി പൊതു ശ്മശാനത്തിൽ. മകൾ: അർപ്പിത. മരുമകൾ: അമൃത.
More from Ernakulam
പഴകിയ ഭക്ഷണസാധനങ്ങൾ: തൃപ്പൂണിത്തുറയിൽ ബേക്കറി അടച്ചുപൂട്ടി
തൃപ്പൂണിത്തുറ: പഴകിയ ഭക്ഷണങ്ങൾ വില്പനയ്ക്ക് വച്ചെന്ന പരാതിയിൽ ബേക്കറി ഫുഡ് സേഫ്റ്റി ഓഫീസർ താത്കാലികമായി അടച്ചുപൂട്ടി. ഉദയംപേരൂർ ജംഗ്ഷനിൽ പ്രവർത്തിച്ചുവന്ന അരീന ബേക്കറിയിൽ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർക്ക് ലഭിച്ച പരാതിയെ തുടർന്ന് ചൊവ്വാഴ്ച പകൽ 12ന് നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. ലൈസൻസ്, ഹെൽത്ത് കാർഡ്, കുടിവെള്ള പരിശോധനാ റിപ്പോർട്ട്, മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഇവയൊന്നും കൂടാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. പരിശോധനയ്ക്കായി ഭക്ഷണ സാമ്പിളുകൾ ശേഖരിക്കുകയും പഴകിയ ഭക്ഷ്യസാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. ന്യൂനതകൾ Read More..
കൊതുകു നിർമാർജനം ശരിയായി പ്രവർത്തിക്കുന്നില്ല; ജില്ലയിൽ ഡെങ്കിപ്പനി നിരക്ക് ഉയരുന്നു.
കൊച്ചി: എറണാകുളം ജില്ലയിൽ ഡെങ്കിപനി നിരക്ക് ഉയരുന്നു. ഏതാനം ദിവസ്സങ്ങളായി ജില്ലയിൽ രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണത്തിൽ വളരെ അധികം വാർദ്ധാവുണ്ട്.ഇന്നലെ തന്നെ 48 ആളുകൾ രോഗലക്ഷണത്തോടെ ആശുപത്രിയിൽ ചികിത്സനേടി. മറ്റു ജില്ലകളെ അപേക്ഷിച്ചു ഡെങ്കിപ്പനി രോഗലക്ഷണത്തോടെ അഡ്മിറ്റ് ആകുന്നവരുടെ എണ്ണത്തിൽ 25% വരെ കൂടുതലാണ്.മാലിന്യ കൂമ്പാരമാണ് ഡെങ്കു കൊതുകുകളുടെ വളർച്ചക്ക് കാരണം. നഗരത്തിൽ മികച്ച രീതിയിലുള്ള വേസ്റ്റ് മാനേജ്മന്റ് ഇല്ലാത്തതാണ് ഇതിനു കാരണം. മാലിന്യങ്ങൾ കുന്നു കൂടുന്നതോടെ ഇത്തരം രോഗങ്ങൾ ഉണ്ടാകുവാനും അത് വളരെ മോശമായ Read More..
ഇരുചക്രവാഹനങ്ങളുടെ ഹാൻഡിൽ ഉയരം ക്രമീകരിക്കാൻ സംവിധാനം; പേറ്റൻറ് സ്വന്തമാക്കി യുവാവ്
കൊച്ചി: ഇരുചക്ര വാഹനങ്ങളുടെ ഹാൻഡിൽ ഉയരം ക്രമീകരിക്കുന്നതിനുള്ള ഇലക്ട്രോണിക് വേരിയബിൾ റൈസ് ബാർ(ഇ.വി.ആർ.ബി) പേറ്റൻറ് സ്വന്തമാക്കി തൃക്കാക്കര സ്വദേശിയായ യുവ മെക്കാനിക്കൽ എൻജിനീയർ ഇ.കെ. ഹിസാം. ഇരുചക്രവാഹനങ്ങളിൽ ഉയരത്തിനും ഇരിപ്പിനും അനുസരിച്ച് ഹാൻഡിൽ ക്രമീകരിക്കുന്നതിനുള്ള സംവിധാനമാണ് ഹിസാം അവതരിപ്പിച്ചത്. ഇരുചക്ര വാഹന ഉപഭോക്താക്കൾ നേരിടുന്ന നടുവേദനക്ക് ഇതിലൂടെ പരിഹാരം കാണാനാകുമെന്ന് ഹിസാം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഓരോ ഇരുചക്ര വാഹനത്തിലും സീറ്റും ഹാൻഡിലും തമ്മിലുള്ള ഉയരവും അകലവുമാണ് റൈഡിങ് ആംഗിൾ നിശ്ചയിക്കുന്നത്. ഓരോ വ്യക്തിക്കും അവരുടെ ഉയരത്തിനും Read More..