Ernakulam

മാലിന്യം തള്ളിയത് റോഡരികിലെ പറമ്പിൽ :കാറ്ററിങ് സ്ഥാപനത്തിന് 30000 രൂപ പിഴയിട്ട് പഞ്ചായത്ത്

ഉദയംപേരൂർ : ഭക്ഷണവശിഷ്ട്ടങ്ങൾ ഉൾപ്പടെയുള്ള മാലിന്യങ്ങൾ ചക്കുകളിലാക്കി കാറ്ററിംഗ് പ്രവർത്തകർ വിജനമായ പറമ്പിൽ തള്ളി, ഉദയംപേരൂർ പഞ്ചായത്ത് അധികൃതർ കാറ്ററിംഗ് ഉടമയെ കണ്ടെത്തി 30000 രൂപ പിഴ അടക്കാൻ നോട്ടീസ് നൽകി
ഉദയംപേരൂർ ഐ ഒ സി, കൂട്ടുമുഖം റോഡിലെ ഒഴിഞ്ഞ പറമ്പിലാണ് ഏതാണ്ട് ഒരു ടന്നോളം വരുന്ന മാലിന്യം തള്ളിയത്
മാംസ ഭക്ഷണവശിഷ്ട്ടങ്ങൾ, ഭക്ഷണം കഴിച്ച പേപ്പർ പ്ലേറ്റുകൾ, പേപ്പർ ഗ്ലാസുകൾ തുടങ്ങിയവ ചക്കുകളിലാക്കി കെട്ടിയ നിലയിലായിരുന്നു
ദുർഗന്ധം വമിച്ചതിനെ തുടർന്ന് ഹെൽത്ത്‌ വിഭാഗവും പഞ്ചായത്ത് ഹരിതകർമസേന അംഗങ്ങളും ചേർന്ന് ചാക്ക് കെട്ടുകൾ തുറന്ന് പരിശോധിച്ചു പുഴുവരിക്കുന്ന നിലയിലായിരുന്നു മാലിന്യം
ചക്കുകളിൽ നിന്നും കിട്ടിയ ബില്ലുകളിൽ നിന്നാണ് സ്ഥാപനത്തെ കണ്ടെത്താനായത്
കാറ്ററിംഗ് സ്ഥാപനം കുരീക്കാട് ഉള്ളതാണെന്നും ഉടമയെ പഞ്ചായത്തിൽ വിളിച്ചു വരുത്തി പിഴ ഈടാക്കികൊണ്ടുള്ള നോട്ടീസ് നൽകിയിട്ടുണ്ടെന്നും സംഭവത്തെ കുറിച് പോലീസിൽ പരാതിപ്പെട്ടിട്ടുണ്ടെന്നും വാർഡ് മെമ്പർ പി ഗാഗറിൻ പറഞ്ഞു
എന്നാൽ പിഴ അടച്ചിട്ടില്ല മാലിന്യം നീക്കം ചെയ്തിട്ടുമില്ല