Ernakulam

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള യുവാവ് കാരുണ്യം തേടുന്നു

പ​ന​ങ്ങാ​ട്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള യു​വാ​വ് സു​മ​ന​സ്സു​ക​ളു​ടെ കാ​രു​ണ്യം തേ​ടു​ന്നു. പ​ന​ങ്ങാ​ട് ഭ​ജ​ന​മ​ഠം കൊ​ച്ചു​പ​റ​മ്പി​ൽ അ​ശോ​ക​ൻ -മ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഹ​രി​കൃ​ഷ്ണ​നാ​ണ്​ (25) സ​ഹാ​യം തേ​ടു​ന്ന​ത്. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ സെ​യി​ൽ​സ്മാ​നാ​യി ജോ​ലി ചെ​യ്തി​രു​ന്ന ഹ​രി​കൃ​ഷ്ണ​ൻ മാ​ർ​ച്ച് 23ന് ​ബൈ​ക്ക്​ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ത​ല​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ് നെ​ട്ടൂ​ർ ലേ​ക്ക്​ഷോറി​ൽ വെൻറി​ലേ​റ്റ​റി​ൽ ചി​കി​ത്സ​യി​ലാ​ണ്.

നി​ല​വി​ൽ നാ​ല്​ ശ​സ്ത്ര​ക്രി​യ​ക്ക്​ യു​വാ​വ്​ വി​ധേ​യ​നാ​യി. ഭീ​മ​മാ​യ തു​ക ഇ​തി​നോ​ട​കം ത​ന്നെ ചെ​ല​വാ​യി ക​ഴി​ഞ്ഞു. ഇ​നി​യും ന​ല്ലൊ​രു തു​ക വേ​ണ്ട​തു​ണ്ട്. ഹ​രി​കൃ​ഷ്ണ​ന്‍റെ പി​താ​വ് അ​ശോ​ക​ൻ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​ണ്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ തു​ച്ഛ വ​രു​മാ​നം കൊ​ണ്ടാ​ണ് കു​ടും​ബം ക​ഴി​ഞ്ഞു​പോ​രു​ന്ന​ത്.

തു​ട​ർ​ചി​കി​ത്സ​ക്കു തു​ക ക​ണ്ടെ​ത്താ​ൻ കു​ടും​ബ​ത്തി​ന് സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​നി​യും 15 ല​ക്ഷം രൂ​പ വേ​ണ്ടി വ​രു​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്നു. സു​മ​ന​സ്സു​ക​ളു​ടെ കാ​രു​ണ്യ​മു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ കു​ടും​ബ​ത്തി​ന്‍റെ ആ​ശ്ര​യ​മാ​യ യു​വാ​വി​നെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നാ​കൂ.

സ​ഹാ​യ​ത്തി​നാ​യി എ​സ്.​ബി.​ഐ പ​ന​ങ്ങാ​ട് ബ്രാ​ഞ്ചി​ൽ ഹ​രി​കൃ​ഷ്ണ​ന്‍റെ സ​ഹോ​ദ​രി​യു​ടെ പേ​രി​ൽ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യി​ട്ടു​ണ്ട്.

രേ​വ​തി അ​ശോ​ക​ൻ

എ​സ്.​ബി.​ഐ, പ​ന​ങ്ങാ​ട് ബ്രാ​ഞ്ച്

A/C N0: 42834483271, IFSC Code: SBIN0013224. ഫോ​ൺ: 9645693857/9633914480.