Ernakulam

മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു

റിയാദ്​: സൗദി അറേബ്യയിൽ മലയാളി നഴ്​സ്​ ഹൃദയാഘാതത്തെ തുടർന്ന്​ മരിച്ചു. റിയാദിലെ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെൻറർ (എസ്​.എം.സി) ആശുപത്രിയിലെ നഴ്സ് എറണാകുളം പിറവം പെരിയാപുരം സ്വദേശിനി ചിറ്റേത്ത്​കുന്നേൽ ധന്യ രാജൻ (35) ആണ്​ മരിച്ചത്​. അവിവാഹിതയാണ്​.

സി.എസ്​. രാജനാണ്​ പിതാവ്​. മാതാവ്​: അമ്മിണി രാജൻ. രമ്യ, സൗമ്യ എന്നിവരാണ്​ സഹോദരിമാർ. സൗദിയിലെത്തുന്നതിന്​ മുമ്പ്​ ധന്യ എറണാകുളം കല്ലൂർ പി.വി.എ.എസ് ആശുപത്രിയിൽ സ്​റ്റാഫ് നഴ്‌സായിരുന്നു.

എസ്​.എം.സി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ​ സാമൂഹികപ്രവർത്തകൻ സിദ്ദീഖ്​ തുവ്വൂരും ധന്യയുടെ സഹപ്രവർത്തകരായ അനീഷ്​, റഫീഖ്​ പട്ടാമ്പി, അജീഷ്​, സിജോയ്​ എന്നിവരും രംഗത്തുണ്ട്​.