കൊച്ചി: എറണാകുളം കറുകപ്പള്ളിയിൽ സൈക്കിൾ ഹാൻഡിലിൽ കേബിള്‍ കുരുങ്ങി വിദ്യാർഥി അപകടത്തില്‍ പെട്ടു. കറുകപ്പള്ളി സ്വദേശി അബുൾ ഹസനാണ് (17) പരുക്കേറ്റത്. കേബിളിൽ കുരുങ്ങിയ കൈവിരൽ അറ്റുതൂങ്ങുകയും, പിന്നീട് ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർക്കുകയുമായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് കറുകപ്പള്ളി ജംക്ഷനിലായിരുന്നു അപകടം.
More from Ernakulam
മലയാളി നഴ്സ് ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു
റിയാദ്: സൗദി അറേബ്യയിൽ മലയാളി നഴ്സ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. റിയാദിലെ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെൻറർ (എസ്.എം.സി) ആശുപത്രിയിലെ നഴ്സ് എറണാകുളം പിറവം പെരിയാപുരം സ്വദേശിനി ചിറ്റേത്ത്കുന്നേൽ ധന്യ രാജൻ (35) ആണ് മരിച്ചത്. അവിവാഹിതയാണ്. സി.എസ്. രാജനാണ് പിതാവ്. മാതാവ്: അമ്മിണി രാജൻ. രമ്യ, സൗമ്യ എന്നിവരാണ് സഹോദരിമാർ. സൗദിയിലെത്തുന്നതിന് മുമ്പ് ധന്യ എറണാകുളം കല്ലൂർ പി.വി.എ.എസ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്നു. എസ്.എം.സി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സാമൂഹികപ്രവർത്തകൻ Read More..
സപ്ലൈകോ ഫെയർ സബ്സിഡി സാധനങ്ങൾ പതിമൂന്നിൽ നാല് മാത്രം
കോതമംഗലം: സപ്ലൈകോയിൽ ഈസ്റ്റർ-റംസാൻ-വിഷു ഫെയറിന്റെ തുടക്കദിവസം തന്നെ കല്ലുകടി. അരി ഉൾപ്പെടെയുള്ള സബ്സിഡി സാധനങ്ങൾ ഇല്ലാതെയാണ് ഫെയർ ആരംഭിച്ചത്. പലചരക്ക് സാധനങ്ങളും കാലിയാണ്. ഏപ്രിൽ 13 വരെ നടക്കുന്ന ഫെയറിന്റെ തുടക്കത്തിൽത്തന്നെ സാധനങ്ങൾ ലഭ്യമാവാത്ത അവസ്ഥ. സബ്സിഡി സാധനങ്ങൾ പകുതിപോലും എത്തിയിട്ടില്ല. പതിമൂന്ന് ഇനങ്ങളിൽ നാലെണ്ണം മാത്രമാണ് കോതമംഗലത്തെ ഫെയറിൽ ഇപ്പോൾ ലഭ്യമാവുന്നത്. മുളക്, ഉഴുന്ന് ബോൾ, ചെറുപയർ, വെളിച്ചെണ്ണ എന്നിവ മാത്രമാണ് ഇവിടെയുള്ളത്. അരിയും പഞ്ചസാരയും അടക്കമുള്ള മറ്റ് ഒൻപതിനങ്ങളും ഫെയറിൽനിന്ന് തത്കാലം കിട്ടില്ല. ഫെയർ Read More..
കഞ്ചാവുകാരെ കിട്ടിയില്ല: കണ്ണിൽ കണ്ടവരെയെല്ലാം പൊലീസ് ആക്രമിച്ചതായി പരാതി
ആലുവ: ആലുവ റെയിൽവേ സ്റ്റേഷന് സമീപം കഞ്ചാവ് വില്പന സംഘം യുവാവിനെ ആക്രമിച്ചെന്ന വാർത്തയെ തുടർന്ന് തൊട്ടടുത്ത ദിവസം സ്ഥലത്ത് പട്രോളിംഗിനെത്തിയ പൊലീസ് കണ്ണിൽകണ്ടവർക്ക് നേരെയെല്ലാം ചൂരൽ പ്രയോഗം നടത്തിയതായി പരാതി. സാമൂഹ്യദ്രോഹികളെ തൊടാതെ ഇവർക്കെതിരെ പരാതി ഉന്നയിച്ച കച്ചവടക്കാരുടെ കടയിലെത്തിയവർക്കു നേരെ ചൂരൽ പ്രഹരം നടത്തിയെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷന് സമീപം നാലംഗ സംഘത്തിന്റെ കഞ്ചാവ് വില്പന സംഘത്തെ പൊലീസിന് കൈമാറിയ വടാട്ടുപാറ സ്വദേശിയായ യുവാവിനെ മർദ്ദിച്ചത് വാർത്തയായോടെയാണ് ശനിയാഴ്ച്ച വൈകിട്ട് പെട്രോളിങ്ങിനിറങ്ങിയത്. Read More..