Ernakulam

കാൻസർ ബാധിതയായ വീട്ടമ്മ ചികിത്സാ സഹായം തേടുന്നു

കൊച്ചി: കാൻസർ ബാധിതയായ വീട്ടമ്മ ചികിത്സാ സഹായം തേടുന്നു. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന മുളന്തുരുത്തി വേഴപ്പറമ്പ് ആശാൻപറമ്പിൽ ബിന്ദു (42) ആണ് സുമനസ്സുകളുടെ സഹായം തേടുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് രോഗം സ്ഥിരീകരിക്കുന്നത്. തുടർ ചികിത്സയ്ക്കായി വൻതുക വേണ്ടിവരും. ഇതുവരെ വലിയ തുക ചികിത്സയ്ക്കായി ചെലവഴിച്ചു കഴിഞ്ഞു. 

ബിന്ദുവിന്റെ ഭർത്താവ് മരപ്പണിക്കാരനാണ്. രണ്ടിലും മൂന്നിലും പഠിക്കുന്ന രണ്ടു മക്കളുണ്ട്. ഭർത്താവിന്റെ വരുമാനം കൊണ്ടാണ് കുടുംബം മുന്നോട്ടുപോകുന്നത്. അതിനിടെയാണ് ബിന്ദുവിന് രോഗം സ്ഥിരീകരിച്ചത്. ഇതിനാവശ്യമായ പണത്തിനായുള്ള ഓട്ടത്തിലാണ് കുടുംബം. ഇതിനായി ബിന്ദുവിന്റെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ: 

ബിന്ദു എ.ബി.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
ബ്രാഞ്ച്: മുളന്തുരുത്തി
AC. NO : 550602010006986
IFSC : UBIN0555061
Gpay: 9747924184 
ബന്ധപ്പെടേണ്ട നമ്പർ: 9747924184, 8606083749