Ernakulam

കോതമംഗലത്ത് വീട്ടമ്മ തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ: സ്വർണം നഷ്ടപ്പെട്ടെന്ന് ബന്ധുക്കൾ

കൊച്ചി: എറണാകുളം കോതമംഗലത്ത് വീട്ടമ്മയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സാറാമ്മ (72) എന്നയാളാണ് കൊല്ലപ്പെട്ടത്. തലയ്ക്ക് അടിയേറ്റാണു മരണമെന്നാണു നിഗമനം. സാറാമ്മയുടെ ശരീരത്തിൽനിന്നും സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ബന്ധുക്കൾ പറഞ്ഞു. കൊല്ലപ്പെടുന്ന സമയത്ത് സാറാമ്മ‍ നാലു വളകളും സ്വർണ്ണമാലയും ധരിച്ചിരുന്നതായാണു വിവരം. 

ജോലിക്കു പോയിരുന്ന മകൾ വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കോതമംഗലം പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.