ഉദയംപേരൂർ : യു.ഡി.എഫ്. സ്ഥാനാർഥി ഹൈബി ഈഡന്റെ ഉദയംപേരൂർ സൗത്ത് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ കെ. ബാബു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കമൽ ഗിപ്ര അധ്യക്ഷനായിരുന്നു.
ഡി.സി.സി. സെക്രട്ടറി രാജു പി. നായർ, യു.ഡി.എഫ്. തൃപ്പൂണിത്തുറ നിയോജകമണ്ഡലം ചെയർമാൻ അഡ്വ. ടി.കെ. ദേവരാജൻ, കൺവീനർ കെ.ടി. വിമലൻ, ബ്ലോക്ക് പ്രസിഡന്റ് പി.സി. പോൾ, എം.പി. ഷൈമോൻ, പി.സി. സുനിൽകുമാർ, ജയൻ കുന്നേൽ, അമിത് ശ്രീജിത്ത്, അഖിൽ രാജ്, എ.പി. ജോൺ, ഇ.എസ്. ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു