അരൂര്‍: ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീണ 17കാരി മരിച്ചു. തോപ്പുംപടി അറക്കൽ വീട്ടിൽ പ്രിയങ്ക കന്തസ്വാമി ആണ് ചികിത്സയിലിരിക്കെ മരിച്ചത്.
വെള്ളിയാഴ്ച്ച അരൂരിലുള്ള കൂട്ടുകാരികളുടെ വീടുകളിൽ വിരുന്നിന് എത്തിയപ്പോഴാണ് സംഭവം നടന്നത്. കുഴഞ്ഞുവീണ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെ മരിക്കുകയായിരുന്നു.
എറണാകുളം ചിന്മയ വിദ്യാലയയിലെ പ്ലസ് ടു വിദ്യാർഥിനിയായ പ്രിയങ്ക കന്തസ്വാമി, പ്രത്മ ദമ്പതികളുടെ മകളാണ്. നാഗർകോവിൽ സ്വദേശികളായ ഇവർ ഇരുപതു വർഷമായി പള്ളുരുത്തിയിലാണ് താമസം.