കൊച്ചി: കളമശേരിയിൽ വൻ ചീട്ടുകളി സംഘം പിടിയിൽ. എച്ച്.എം.ടി കോളനിയിൽ പാണാട്ട് വീട്ടിൽ സലാം (54), കാക്കനാട് മുണ്ടംപാലം കൊല്ലംകുടിമുകൾ വീട്ടിൽ ലത്തീഫ് (55), കങ്ങരപ്പടി വടകോട് മുറിയാങ്കര വീട്ടിൽ വിനോദ് (45), നോർത്ത് പറവൂർ വടക്കേക്കര മണപ്പുറത്ത് വീട്ടിൽ ഷാജി (44), ആലപ്പുഴ അരൂക്കുറ്റി കവേത്തുവെളി വീട്ടിൽ റഫീക്ക് (42), തേവക്കൽ വി.കെ.സി ഭാഗത്ത് കത്തംപുരം വീട്ടിൽ ഹാരിസ് (39), പള്ളുരുത്തി തെക്കുമ്മുറിപ്പറമ്പ് വീട്ടിൽ സുനീർ (47) എന്നിവരാണ് പിടിയിലായത്.
അപ്പോളോ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ഖാദർ ഹോട്ടലിന്റെ മുകൾവശത്തെ അടുക്കളയിലായിരുന്നു ചീട്ടുകളി. സംഘത്തിൽ നിന്ന് 2,01,200 രൂപ കണ്ടെടുത്തു.കൊച്ചി സിറ്റി രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കളമശേരി എസ്.എച്ച്.ഒ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ മഫ്തിയിലും യൂണിഫോമിലും രണ്ട് സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന.