കൊച്ചി: കൊച്ചി വാട്ടർ മെട്രോയിൽ (Water Metro Kochi)തിരക്ക് വർദ്ധിക്കുന്നതിനെത്തുടർന്ന് കൂടുതൽ സർവീസ് ഉൾപ്പെടുത്തുമെന്ന് എം.ഡി ലോക്നാഥ് ബെഹ്റ. ഇൻഫോ പാർക്കിൽ(Info-Park) നിന്ന് യാത്രക്കാർ കൂടുന്നത് കൊണ്ടാണ് വൈറ്റില – കാക്കനാട് പാതയിൽ കൂടുതൽ സർവീസ് ഉൾപ്പെടുത്തുന്നത് . ഫോർട്ട് കൊച്ചി(Fort Kochi) അടക്കം നിരവധി ഇടങ്ങളിൽ കൂടുതൽ ടെർമിനൽ സ്ഥാപിക്കും എന്നും മാധ്യമങ്ങളോട് എം.ഡി അറിയിച്ചു.
പ്രതിദിന യാത്രക്കാരുടെ കണക്കിൽ 10,000 ഇതിനകം പിന്നിട്ടിരിക്കുന്നു. വാട്ടർ മെട്രോയിൽ തിരക്ക് ഞായറാഴ്ച കൂടുതലാണ്. ഏകദേശം 11556 പേർ ഈ ഞായറാഴ്ച്ച യാത്ര ചെയ്യ്തു. വാട്ടർ മെട്രോ നിരക്കുകൾ എല്ലാവര്ക്കും താങ്ങാൻ കഴിയുന്നതാണ്. പരമാവധി നിരക്ക് 20 രൂപയും, കൂടിയ നിരക്ക് 40 രൂപയുമാണ്. വൈപ്പിൻ – ഹൈക്കോടതി ഭാഗത്തേക്കാണ് കൂടുതൽ തിരക്ക്. മൂന്നു ട്രിപ്പുകൾ വീതം രാവിലെയും വൈകുനേരങ്ങളിലും വൈറ്റില (Vyitilla) ഭാഗത്തേക്ക് നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്.