വരാപ്പുഴ: ബൈക്ക് ഇടിച്ച് ഗുരുതരപരുക്കേറ്റ കാല്‍നടയാത്രികന്‍ ചികിത്സയ്ക്ക് പണമില്ലാതെ സുമനസ്സുകളുടെ സഹായം തേടുന്നു. വരാപ്പുഴ പുത്തന്‍പള്ളി വലിയപറമ്പില്‍ പൈലി ജോണ്‍(70) ആണു ആസ്റ്റര്‍മെഡ്‌സിറ്റിയില്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നത്.
കഴിഞ്ഞ ആഴ്ചയില്‍ പുത്തന്‍പള്ളി മാനമ്പാടി കപ്പേളയ്ക്കു സമീപത്തു വച്ചായിരുന്നു അപകടം. ന്യൂജന്‍ ബൈക്ക് ഇടിച്ചു തെറിപ്പിച്ച പൈലിയുടെ തലയിലും കാലിലും പരുക്ക് ഗുരുതരമാണ്. ഉടന്‍ ശസ്ത്രക്രിയകള്‍ വേണ്ടി വരും. ഇതിനായി പത്തു ലക്ഷത്തോളം ചെലവു ച്രതീക്ഷിക്കുന്നുണ്ട്. കൃഷി ജോലികള്‍ ചെയ്തു കൂടുംബം പോറ്റുന്ന പൈലിയുടെ ഭാര്യയും വര്‍ഷങ്ങളായി വിവിധ അസുഖങ്ങള്‍ക്കു ചികിത്സയിലാണ്. മകന്‍ ഓട്ടോ ഡ്രൈവറാണ്.
നാട്ടുകാരുടെ നേതൃത്വത്തില്‍ ചികിത്സ ചെലവു സമാഹരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ബാങ്ക് അക്കാണ്ട് വിവരങ്ങള്‍ :
സാറാമ്മ ജോണ്‍.
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ
വരാപ്പുഴ ശാഖ
അക്കാണ്ട് നമ്പര്‍ : 5201 9102 9136 438
ഐഎഫ്‌എസ്‌കോഡ് : UBINO901997
ഫോൺ : 80899 09993.