തൃപ്പുണിത്തുറ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 6 വയസ്സുകാരനു തെരുവുനായയുടെ ആക്രമണം. തെക്കുംഭാഗം മോനപ്പിള്ളി – ഒഇഎന്‍ റോഡ് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന വെള്ളാങ്ങിത്തോപ്പില്‍ പ്രശാന്തിന്റെ മകൻ ദ്രുവിന്റെ വലതു കൈയ്ക്കാണ് നായ കടിച്ചത്. 9 മുറിവുകൾ ഉണ്ട്. കളിക്കുകയായിരുന്ന കുട്ടിയൂടെ പിറകെ വന്നാണ് തെരുവുനായ കടിച്ചത്.
കുട്ടിയെ രക്ഷിക്കാന്‍ ഓടി വന്ന സമീപവാസിയായ അടിയോടത്ത് ഓമനയെയും (72) നായ കടിച്ചു പരിക്കേൽപ്പിച്ചു.
സമീപത്ത് പറമ്പില്‍ കെട്ടിയിരുന്ന പശുവിനെയും നായ കടിച്ചിട്ടുണ്ട്. ഭ്രൂവിനെ എറണാകുളം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് കുത്തിവയ്പ്പെടുത്തു.