Aluva Ernakulam

കത്തുന്നത് സൗകര്യം പോലെ, ആലുവയിലെ മെട്രോ വഴി വിളക്കുകൾ തിളക്കുന്നത് ആർക്കു വേണ്ടി!!

ആ​ലു​വ: മെ​ട്രോ വ​ഴി​വി​ള​ക്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം താ​ളം​തെ​റ്റി. തോ​ന്നി​യ​ പോ​ലെ​യാ​ണ് ലൈ​റ്റു​ക​ൾ തെ​ളി​യു​ന്ന​തും അ​ണ​യു​ന്ന​തും. ആ​ലു​വ മേ​ഖ​ല​യി​ലെ മെ​ട്രോ തൂ​ണു​ക​ളി​ല​ട​ക്ക​മു​ള്ള നൂ​റോ​ളം ലൈ​റ്റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​മാ​ണ് താ​ളം​ തെ​റ്റി​യ​ത്. രാ​ത്രി വ​ള​രെ വൈ​കി​യാ​ണ് ലൈ​റ്റു​ക​ൾ തെളിയുന്നത്, ഉ​ച്ച​യോ​ടെ​യാ​ണ് കെ​ടു​ന്ന​തും. അ​തി​നാ​ൽ ത​ന്നെ ലൈ​റ്റു​ക​ളു​ടെ പ്ര​യോ​ജ​നം ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്നി​ല്ല. സാ​മൂ​ഹി​ക വി​രു​ദ്ധ​രും ല​ഹ​രി ഇ​ട​പാ​ടു​കാ​രും ത​മ്പ​ടി​ക്കു​ന്ന ബൈ​പാ​സ് അ​ടി​പ്പാ​ത​ക​ളു​ടെ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഈ ​ലൈ​റ്റു​ക​ളാ​ണ് പ്ര​ധാ​ന ആ​ശ്ര​യം.