Ernakulam

ഭാര്യയോട്​ അപമര്യാദയായി പെരുമാറിയത്​ ചോദ്യം ചെയ്ത ദലിത്​ യുവാവിന്​ മർദനം; മർദിച്ചത് ഡി.വൈ.എഫ്.ഐ മുൻ ബ്ലോക്ക് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ

പറവൂർ: ഭാര്യയോട്​ അപമര്യാദയായി പെരുമാറിയത്​ ചോദ്യം ചെയ്ത ദലിത്​ യുവാവിനെ ഡി.വൈ.എഫ്.ഐ മുൻ ബ്ലോക്ക് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലുള്ള സംഘം സദാചാര പൊലീസ് ചമഞ്ഞ് തല്ലിച്ചതച്ചതായി പരാതി.

സിനിമ കാണാൻ തിയറ്ററി​ലെത്തിയ ദമ്പതികൾ ഇടവേളയിൽ ലഘുഭക്ഷണം കഴിക്കാൻ കൗണ്ടറിൽ എത്തിയപ്പോഴാണ് സംഭവം​. ചേരാനെല്ലൂർ എടയക്കുന്നം സ്വദേശിയായ 35കാരനാണ് പരിക്കേറ്റ്​ ആശുപത്രിയിൽ കഴിയുന്നത്.

സംഭവത്തിൽ ചേന്ദമംഗലം കിഴക്കുംപുറം തുപ്പേലിൽ ദീപുവിനെ (41) പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന 20 പേർക്കെതിരെ കേസെടുത്തു.

Join Edappally Varthakal Whatsapp Group👉🏼
https://chat.whatsapp.com/DzaR4NsqF77EnmMUYqEprT