കൊച്ചി: തീർഥാടക ടൂറിസത്തിന് ഇസ്രയേലില്‍ എത്തിയ 38 അംഗ മലയാളി സംഘം കുടുങ്ങി. ഈ മാസം മൂന്നിന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട സംഘമാണ് ഇസ്രയേലിൽ കുടുങ്ങിയത്. ഇവരുടെ ഈജിപ്തിലേക്കുള്ള യാത്രയ്ക്കിടെയാണ് യുദ്ധം ആരംഭിച്ചത്. നിലവിൽ സംഘം ബത്ലഹേമിലെ പാരഡൈസ് ഹോട്ടലിൽ കഴിയുകയാണ്. ഈജിപ്തിലേക്കുള്ള ഇവരുടെ യാത്ര ഇസ്രേയേലില്‍ എത്തിയപ്പോള്‍ ഹമാസ് ആക്രമണം ഉണ്ടാകുകയും ഇവര്‍ക്ക് തിരികെ വരാനാകാതെ കുടുങ്ങിപ്പോകുകയുമായിരുന്നു. ഇന്ത്യൻ എംബസിയുമായി ഇവർ ബന്ധിപ്പെട്ടിട്ടുണ്ട്.
ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷത്തെ തുടർന്ന് ഇസ്രയേലില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയം അതീവജാഗ്രത തുടരുകയാണ്. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളില്‍ തുടരണമെന്നും പൗരന്മാര്‍ക്ക് ഇന്ത്യ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പലസ്തീനിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ബന്ധപ്പെടാനും എംബസി ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. അടിയന്തര ആവശ്യങ്ങള്‍ക്ക് 0592916418 എന്ന നമ്പരില്‍ ബന്ധപ്പെടാമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. ഇസ്രായേലിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് അടിയന്തര ആവശ്യങ്ങള്‍ക്ക് +97235226748 എന്ന നമ്പരില്‍ ബന്ധപ്പെടാം.