എറണാകുളം: വൈ എം സി എ പാലാരിവട്ടവും ചെസ്സ് അസോസിയേഷൻ എറണാകുളവും ചേർന്ന് നടത്തിയ ഇന്റർ സ്കൂൾ ചെസ്സിൽ വൈറ്റില ടോക്എച്ച് സ്കൂൾ ജേതാക്കളായി.
എളമക്കര സരസ്വതി വിദ്യാനികേതൻ രണ്ടാം സ്ഥാനം നേടി. ആർ.ദേവ്ജിത്(ഭവൻസ് വിദ്യാമന്ദിർ എളമക്കര) എൽ പി വിഭാഗത്തിലും ജോയൽ ഷിജോ(കേന്ദ്രീയവിദ്യാലയ-1) യു പി വിഭാഗത്തിലും സൗരവ് രാമചന്ദ്രൻ(ബി വി എം, കൊടുങ്ങല്ലൂർ) ഹൈ സ്കൂൾ വിഭാഗത്തിലും ജേതാക്കളായി.
ടി.ജെ വിനോദ് എം എൽ എ ടൂർണമെന്റ് ഉദ്ഘാടനം ചെയ്‌തു. എറണാകുളം വൈ എം സി എ പ്രസിഡന്റ് ഷോൺ ജെഫ് ക്രിസ്റ്റഫർ അധ്യക്ഷത വഹിച്ചു.