Ernakulam

എം.ഡി.എം എ വി​ല്പനയ്ക്കി​ടെ പി​ടി​യി​ൽ

മട്ടാഞ്ചേരി: എം.ഡി. എം.എ. വി​ല്പനയ്ക്കി​ടെ യുവാവ് പി​ടി​യി​ലായി​. കുവപ്പാടം സ്വദേശി അഭിജിത്തി(29)നെയാണ് സാന്റോ ഗോപാലൻ റോഡിൽ കുമാർ പെട്രോൾ പമ്പിന് സമീപം വച്ച് അറസ്റ്റു ചെയ്തത്.

3. 40 ഗ്രാം എം.ഡി.എം. എ ഇയാളിൽ നിന്നും പിടികൂടി. ജില്ലാ രഹസ്യാന്വേഷണ സംഘo നൽകിയ വിവരത്തെ തുടർന്ന് അധികാരികൾ കോളേജ് പരിസരമടക്കം നിരീക്ഷണം നടത്തുകയായിരുന്നു.

മട്ടാഞ്ചേരി എ. സി. പി. മനോജ് കെ.ആറി​ന്റെ നിർദ്ദേശത്തെ തുടർന്ന് ഇൻസ്പെക്ടർമാരായ തൃദീപ് ചന്ദ്രൻ ,ജിൻസൺ ഡോമി​നിക് ,സി.പി.ഒമാരായ ശ്രീകുമാർ ,എഡ്വിൻ മോൻ ,വിഷ്ണു ബേബിലാൽ ,അബു താലീബ് എന്നിവർ ചേർന്നാണ് പിടികൂടിയത്. പ്രതിയെ റിമാൻഡ്ചെയ്തു.