ആലുവ: മൂവാറ്റുപുഴയിൽ പൊലീസ് ഡ്രൈവർ ജോബി ദാസ് ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് റൂറൽ ജില്ല പൊലീസ് മേധാവി വിവേക് കുമാർ. അഡീഷനൽ എസ്.പി കെ. ബിജുമോനാണ് അന്വേഷണച്ചുമതല. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം ഉചിത നടപടി സ്വീകരിക്കും. ഇൻക്രിമെന്റ് തടഞ്ഞുവെച്ചതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം. ഇതേക്കുറിച്ച് കൂടുതൽ അന്വേഷിക്കും. ഒമ്പത് വർഷത്തെ ഇൻക്രിമെന്റ് അച്ചടക്ക നടപടിയുടെ ഭാഗമായാണ് തടഞ്ഞുവെച്ചതെന്നാണ് അറിയാൻ കഴിഞ്ഞതെന്നും എസ്.പി പറഞ്ഞു.
എറണാകുളം ജില്ലയിൽ വസ്തു വിൽക്കാനോ വാടകയ്ക്കോ ആവശ്യമുള്ളവർ ഇവിടെ ക്ലിക്ക് ചെയ്യൂ
കളമശ്ശേരി എ.ആർ ക്യാമ്പിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ഡ്രൈവർ മൂവാറ്റുപുഴ റാക്കാട് ശക്തിപുരം മുരിങ്ങോത്തിൽ ജോബി ദാസിനെ (48) ചൊവ്വാഴ്ചയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മേലുദ്യോഗസ്ഥർ മാനസികമായി പീഡിപ്പിക്കുന്നുവെന്നും മരണത്തിന് ഉത്തരവാദികൾ പൊലീസ് വകുപ്പും രണ്ട് മേലുദ്യോഗസ്ഥരുമാണെന്നും എഴുതിയ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിരുന്നു.