Aluva Ernakulam

കോൺഗ്രസ് നേതാവ് ആലുവയിലെ ഹോട്ടലിൽ മരിച്ച നിലയിൽ

അങ്കമാലി: മേഖലയിലെ പ്രമുഖ കോൺഗ്രസ് നേതാവ് പി.ടി പോളിനെ ആലുവയിലെ സ്വകാര്യ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി.

അങ്കമാലി അർബൻ ബാങ്ക് പ്രസിഡന്റ്, അങ്കമാലി സഹകരണബാങ്ക് പ്രസിഡന്റ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ്, ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻ്റ്, മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

മരണ കാരണം വ്യക്തമായിട്ടില്ല. മൃതദേഹം ആലുവ ജില്ല ആശുപത്രി മോർച്ചറിയിൽ.