അങ്കമാലി ∙ മഞ്ഞപ്ര– അയ്യമ്പുഴ റൂട്ടിൽ കോതായി പാലത്തിൽ മിനി ലോറി അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട് കുറ്റിയിൽ കയറി നിയന്ത്രണം വിട്ട ലോറി വട്ടംതിരിഞ്ഞു. 6 മീറ്ററിലേറെ താഴ്ചയുള്ള തോട്ടിലേക്കു വീഴാതെ അത്ഭുതകരമായാണു രക്ഷപ്പെട്ടത്. മറ്റൊരു വാഹനം കൊണ്ടുവന്ന് മിനി ലോറി വലിച്ചുമാറ്റിയാണു ഗതാഗത തടസ്സം നീക്കിയത്. കുറച്ചുദിവസം മുൻപ് ലോറിയിടിച്ച് പാലത്തിന്റെ കൈവരികൾ തകർന്നിരുന്നു. പാലത്തിൽ അപകടം അറിയിക്കുന്നതിനു സൂചനാബോർഡുകൾ സ്ഥാപിച്ചിട്ടില്ല.
രാത്രിയിൽ അപകടസാധ്യതയേറെയാണ്. നാലുചക്ര വാഹനത്തിനു കടന്നുപോകാനുള്ള വീതിമാത്രമാണു കോതായി പാലത്തിനുളളു.പാലം പുനർനിർമിക്കുന്നതിന്റെ നടപടിക്രമങ്ങൾ പൂർത്തിയായതാണ്. അലൈൻമെന്റിനെ സംബന്ധിച്ചു തർക്കമുണ്ട്. വൻ അപകടസാധ്യതയാണ് ഇവിടെയുള്ളത്.