കൊച്ചി: യു.പി.എസ്.സി സിവിൽ സർവിസിലേക്കുള്ള പ്രിലിമിനറി പരീക്ഷ നടക്കുന്നതിനാൽ ഞായറാഴ്ച കൊച്ചി മെട്രോ സർവിസ് സമയം ദീർഘിപ്പിച്ചു. മെട്രോ സർവിസ് ഞായറാഴ്ച രാവിലെ ആറ് മുതൽ ആലുവ, എസ്.എൻ ജങ്ഷൻ സ്റ്റേഷനുകളിൽ നിന്ന് ആരംഭിക്കും. ഞായറാഴ്ചകളിൽ 7.30നാണ് സർവിസ് ആരംഭിച്ചിരുന്നത്. രാവിലെ 6 മുതൽ 7.30വരെ 15 മിനിറ്റ് ഇടവേളകളിലായിരിക്കും സർവിസ്. വിദ്യാർത്ഥികളുടെ യാത്രാക്ലേശം ഒഴിവാക്കാൻ ഇത് സഹായിക്കും.
More from Ernakulam
കർഷക ദുരിതം; ടൺ കണക്കിന് പൊക്കാളി നെല്ല് നശിക്കുന്നു.
വരാപ്പുഴ ∙ ഈ വർഷത്തെ കൃഷിക്കുള്ള ഒരുക്കങ്ങൾ പൊക്കാളിപ്പടങ്ങളിൽ ആരംഭിച്ചിട്ടും കഴിഞ്ഞ വർഷം കൊയ്തെടുത്ത ടൺ കണക്കിനു നെല്ല് സംഭരിക്കാൻ നടപടിയാകുന്നില്ല. പാടവരമ്പത്തു ഷീറ്റ് കൊണ്ടു മൂടിയിട്ടിരിക്കുന്ന നെല്ല് വെയിലും മഴയുമേറ്റു നാശത്തിന്റെ ഭീഷണിയിലാണ്. കഴിഞ്ഞ വര്ഷം വിളവെടുത്ത പതിനായിരത്തിലേറെ ടൺ നെല്ലാണു കർഷകരുടെ പക്കലുള്ളതെന്ന് പൊക്കാളി പാടശേഖര വികസന സമിതി പ്രസിഡന്റ് ഉമേഷ് പൈ, സെക്രട്ടറി പി.ടി.സ്വപ്ന ലാൽ എന്നിവർ പറഞ്ഞു. 100 മുതൽ 130 രൂപ വരെ കിലോഗ്രാമിനു നൽകിയാണ് കർഷകർ കൃഷിയിറക്കാൻ വിത്തു Read More..
ഫോർട്ട് കൊച്ചിയിൽ ഉപയോഗശൂന്യമായ കിണറിൽ വീണ ആടുകളെ രക്ഷിച്ചു
ഫോർട്ട് കൊച്ചി: ഉപയോഗശൂന്യമായ കിണറിൽ വീണ ആടുകളെ രക്ഷിച്ചു അഗ്നി സുരക്ഷാ സേന.റോഡിനോട് ചേർന്നിരുന്ന ഉപയോഗശൂന്യയമായ കിണറ്റിൽ വീണ രണ്ടു ആടുകളെയാണ് രക്ഷിച്ചത്.ബുധനാഴ്ച രാവിലയോടെയായിരുന്നു സംഭവം. ആടുകൾ കിണറ്റിൽ വീണത് തൊഴിലാളികളാണ് അറിയിച്ചത്.ഉപയോഗ ശൂന്യമായ കിണർ വലിയ അപകടങ്ങൾ വിളിച്ചു വരുത്തുമെന്ന് നാട്ടുകാർ പറയുന്നു. ആശുപത്രിയോടും സ്കൂളിനോടും ചേർന്നു റോഡിനു അരുകിലാണ് ഈ കിണർ സ്ഥിതിചെയുന്നത്.അപകടം ഉണ്ടാകാത്ത വിധം കിണർ മൂടി സംരക്ഷിക്കണമെന്നു നാട്ടുകാർ നിവേദനം സമർപ്പിച്ചിട്ടും ഉദ്യോഗസ്ഥർ വേണ്ട നടപടികൾ സ്വികരിക്കുന്നില്ല.
മദ്യക്കുപ്പി തലക്കടിച്ചു യുവാവിനെ മർദിച്ച പ്രതി പിടിയിൽ
ആലുവ: യുവാവിനെ തലക്കടിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. കോഴിക്കോട് ചെമ്മാഞ്ചേരി മന്നാർകണ്ടി വീട്ടിൽ മുർഷിദിനെയാണ് (35) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 18ന് രാത്രി ആലുവയിലെ ബാറിലാണ് സംഭവം. ബാറിൽ നിന്ന് കടന്നുകളഞ്ഞ യുവാവിനെ കോഴിക്കോടുള്ള ലോഡ്ജിൽനിന്നാണ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയിലായിരുന്ന പ്രതി യുവാവിനെ മർദിച്ചു കടന്നുകളയുകയായിരുന്നു. ഇൻസ്പെക്ടർ എം.എം. മഞ്ജുദാസ്, എസ്.ഐ എസ്.എസ്. ശ്രീലാൽ, സി.പി.ഒ മാരായ മുഹമ്മദ് അമീർ, മാഹിൻഷാ അബൂബക്കർ, കെ.എം. മനോജ്, എച്ച്. ഹാരിസ് തുടങ്ങിയവരാണ് അന്വേഷണ Read More..