നെടുമ്പാശേരി ∙ റൺവേ അറ്റകുറ്റപ്പണികളെ തുടർന്ന് കരിപ്പൂരിൽ ഇറക്കാൻ കഴിയാതെ വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിട്ടു. വിമാനത്തിലെ യാത്രക്കാരെ റോഡ് മാർഗം കോഴിക്കോട്ട് എത്തിക്കാമെന്ന അധികൃതരുടെ നിർദേശത്തെത്തിൽ യാത്രക്കാർ നെടുമ്പാശേരി വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. ജിദ്ദയിൽ നിന്ന് പുറപ്പെട്ട സ്പൈസ് ജെറ്റിന്റെ കോഴിക്കോട് വിമാനമാണ് ഉച്ചയ്ക്ക് ഒരുമണിയോടെ കൊച്ചിയിൽ ഇറക്കിയത്. 180 യായാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാന ജീവനക്കാരുടെ പറക്കൽ സമയം അവസാനിച്ചതിനാൽ യാത്രക്കാരെ റോഡ് മാർഗം കൊച്ചിയിൽ നിന്നും കോഴിക്കോട്ട് എത്തിക്കാമെന്ന് സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചെങ്കിലും യാത്രക്കാർ വിസമ്മധിച്ചു. തുടർന്നു പുതിയ ജീവനക്കാരെ എത്തിച്ചു വിമാന മാർഗം തന്നെ യാത്രക്കാരെ തിരികെ കൊണ്ടു പോകാമെന്നു പൊലീസിന്റെ സാന്നിധ്യത്തിൽ ധാരണ ഉണ്ടാക്കിയ ശേഷം. വൈകിട്ട് യാത്രക്കാരുമായി വിമാനം കോഴിക്കോട്ടേക്കു പുറപ്പെട്ടു.
More from Ernakulam
വൈപ്പിനിൽ ശുദ്ധജലഷാമം രൂക്ഷമായി
വൈപ്പിൻ: വൈപ്പിനിൽ വീണ്ടും രൂകഷമായ ശുദ്ധജലഷാമം. പല പഞ്ചായത്തുകളിലും പാചകത്തിന് വേണ്ടി പോലും ശുദ്ധജലം ലഭിക്കുന്നില്ല. വാട്ടർ അതോറിറ്റികു മുന്നിൽ പല തവണ സമരം ചെയ്തിട്ടും ജനപ്രതിനിധികൾ ഇതുവരെ ഒരുതരത്തിലുള്ള നീക്കവും നടത്തിയിട്ടില്ല. കോടികൾ ചിലവിട്ടു നിർമിച്ച ജലസംഭരണികാളുള്ള പഞ്ചായത്തിലും ഇതു തന്നെയാണ് അവസ്ഥ. കാലാളുകളാൽ ചുറ്റപ്പെട്ട പ്രേദേശമാണെങ്കിലും ഒരുപാടു ശുദ്ധജല ശ്രോതസുകൾ ഉണ്ടായിരുന്ന സ്ഥലമാണ് വൈപ്പിൻ എന്നിരുന്നാലും ഇപ്പോളത്തെ അവസ്ഥ വളരെ മോശമാണ്.പൈപ്പ് വെള്ളമാണ് ആകെ ഉള്ള ആശ്വസം
ആലുവയിൽ കുഞ്ഞുവാവയുടെ ചെറുകുടലിൽ നിന്ന് കമ്പിക്കഷണം പുറത്തെടുത്തു; ഉള്ളിലെത്തിയത് പിറന്നാൾ കേക്കിൽ നിന്ന്
ആലുവ: ഒന്നാം പിറന്നാളിനു മുറിച്ച കേക്ക് കഴിക്കുന്നതിനിടെ അബദ്ധത്തിൽ കുഞ്ഞിന്റെ ചെറുകുടലിൽ എത്തിയ കമ്പിക്കഷണം ആലുവ രാജഗിരി ആശുപത്രിയിൽ ‘ഡ്യൂഡെനോസ്കോപ്പി’ വഴി നീക്കി. കാർട്ടൂൺ കഥാപാത്രത്തിന്റെ രൂപത്തിലുള്ള കേക്കിന്റെ മുകളിലെ അലങ്കാര വസ്തുക്കളിൽ ഒന്നായിരുന്നു ചെറിയ കമ്പിക്കഷണം. കുഞ്ഞിന്റെ വായിൽ അമ്മ ഇതു കണ്ടെങ്കിലും എടുക്കാനായില്ല. പറവൂർ താലൂക്ക് ആശുപത്രിയിൽ എക്സ്റേ എടുത്തപ്പോൾ ആമാശയത്തിൽ കുടുങ്ങിയതായി കണ്ടെത്തി. രാജഗിരിയിൽ എത്തിച്ചപ്പോഴേക്കും അതു ചെറുകുടലിലേക്കു കടന്നിരുന്നു. ഉദരരോഗ വിദഗ്ധൻ ഡോ. ഫിലിപ് അഗസ്റ്റിൻ, ഡോ. നിബിൻ നഹാസ്, ഡോ. Read More..
പോസ്റ്റിലിടിച്ച ചരക്കുവാഹനത്തിൽ ഡ്രൈവര്‍ കുടുങ്ങി
തിരുവാങ്കുളം: റോഡരികിലെ പോസ്റ്റിലും മതിലിലും ഇടിച്ച് അപകടത്തില്‍പ്പെട്ട ചരക്കുവാഹനത്തില്‍ ഡ്രൈവര്‍ കുടുങ്ങി. ഞായറാഴ്ച രാത്രി 1.45 ന് ആണ് അപകടമുണ്ടായത്. അടിമാലി സ്വദേശി നവാസാണ് വാഹനത്തിൽ കുടുങ്ങിയത്. തിരുവാങ്കുളത്ത് നിന്നും മറ്റക്കുഴിയിലേക്ക് പോകുന്നവഴിയായിരുന്നു അപകടം. വാഹനത്തിന്റെ ഡ്രൈവര്‍ സീറ്റില്‍ കുടുങ്ങിപ്പോയ ഡ്രൈവറെ ഫയര്‍ഫോഴ്സ് സംഘം എത്തി രക്ഷപ്പെടുത്തി. തൃപ്പൂണിത്തുറ ഫയര്‍ഫോഴ്സ് അസി. സ്റ്റേഷന് ഓഫിസര്‍ ടി.വിനുരാജ്, ഫയര്‍ ഓഫിസര്‍മാരായ ദിന്‍കര്‍.എം.ജി , കണ്ണന്.പി, ശ്രീനാഥ്, ഹോംഗാര്‍ഡ് വസന്ത്.വി.വി,എന്നിവരുടെയും പട്ടിമറ്റം നിലയത്തിലെ സ്റ്റേഷന് ഓഫിസര്‍ ഹസൈനാരുടെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്സിന്റെയും Read More..