കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് വകുപ്പിന്റെ എംഎസ്സി സയൻസ് ഡേറ്റാ ലാബിൽ തീപിടിത്തം. 36 കംപ്യൂട്ടറുകൾക്കു കേടുപാടുകൾ സംഭവിച്ചു. 2 എസികൾ കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. ഏലൂർ എന്നിവിടങ്ങളിൽ നിന്നു 2 ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്.രാവിലെ 10 മണിക്കാണ് തീപിടിത്തം ഉണ്ടായത്. എസി യൂണിറ്റിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നു പ്രാഥമിക സൂചന. രാവിലെ ജീവനക്കാരൻ വന്നു ലാബ് തുറന്നു എസി ഓൺ ചെയ്ത് ശേഷം വാതിൽ അടച്ചു പുറത്തു പോയിരുന്നു. ഇതിനു ശേഷമാണ് തീപിടിത്തം ഉണ്ടായത്. പുറത്ത് ക്യാംപസിൽ ശുചീകരണം നടത്തിക്കൊണ്ടിരുന്ന ജീവനക്കാരാണു മുറിയിൽ നിന്നു പുക ഉയരുന്നതു കണ്ടത്.
More from Ernakulam
ലഹരിമരുന്നു കുത്തിവച്ചു യുവാവിനെ പിഡിപ്പിച്ച് കവർച്ച നടത്തിയ 2 പേർ പിടിയിൽ
കളമശേരി : ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ സ്വദേശിയായ യുവാവിന് ലഹരിമരുന്ന് ബലമായി കുത്തിവെച്ചു കവർച്ച നടത്തിയ 2 യുവാക്കൾ പിടിയിൽ. യുവാവിൽ നിന്നും ഇവർ തട്ടിയെടുത്തത് ലാപ്ടോപ്പ് ,പഴ്സ്, എന്നിവയാണ്. കളമശ്ശേരീലെ ഹോട്ടൽ ജീവനക്കാരായ പത്തനംതിട്ട അത്തിക്കയം പുത്തൻവീട് ഷിജിൻ പി.ഷാജി (21), പട്ടാമ്പി വല്ലപ്പുഴ മനയ്ക്കാത്തൊടി എം.ടിനീസ് ബാബു (24) എന്നിവരാണ് പിടിയിലായത്. 15ന് രാവിലെ 5.30നാണ് സംഭവം നടന്നത്. രാവിലെ വീടിന് പുറത്തിറങ്ങിയ യുവാവിനോട് വെള്ളം ചോദിക്കുകയും തിരിച്ച് വെള്ളവുമായി എത്തിയപ്പോൾ കത്തികാണിച്ച് ഭയപ്പെടുത്തി Read More..
രാസലഹരിമരുന്നുമായി രണ്ടു പേർ പിടിയിൽ
കളമശേരി: എക്സൈസ് നടത്തിയ രഹസ്യ നീക്കത്തിൽ മാരക രാസലഹരി മരുന്നുമായി 2 പേർ പിടിയിലായി. കടുങ്ങല്ലൂർ മുപ്പത്തടം തത്തയിൽ വീട്ടിൽ ശ്രീരാഗ് (21), വടശ്ശേരി വീട്ടിൽ രാഹുൽ (20) എന്നിവരാണ് എറണാകുളം എൻഫോഴ്സ്മെന്റ് അസി.കമ്മിഷണറുടെ സ്പെഷൽ ആക്ഷൻ ടീമിന്റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 6.4 ഗ്രാം രാസ ലഹരിമരുന്നും 5 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ശ്രീരാഗ് ഗോവയിൽ നിന്നു വൻതോതിൽ ലഹരിമരുന്ന് കടത്തിക്കൊണ്ടു വന്ന് കൊച്ചയിൽ വിൽപന നടത്തി വരികയായിരുന്നു. ശ്രീരാഗും സംഘവും രാത്രിയിൽ ഏലൂർ, Read More..
ജൈവ മാലിന്യം നീക്കം നിലച്ച: ഉറവിട മാലിന്യ സംസ്കരണത്തിനു സമയം നീട്ടി ചോദിക്കണം; സർവകക്ഷിയോഗം
ജൈവ മാലിന്യം നീക്കം നിലച്ച കളമശേരി നഗരസഭയിൽ ജനങ്ങൾ നേരിടുന്ന ദുരിതത്തിനു പരിഹാരം കാണാൻ സർവകക്ഷിയോഗം വിളിച്ചുകൂട്ടി. ഉറവിട മാലിന്യ സംസ്കരണ സംവിധാനങ്ങൾ നടപ്പിലാക്കുന്നതിനു നഗരസഭയ്ക്കു 3 മാസം സമയം നീട്ടി നൽകണമെന്നു സർക്കാരിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചു. ഇതോടൊപ്പം അതുവരെ ജൈവമാലിന്യം ബ്രഹ്മപുരത്തു സ്വീകരിക്കുന്നതിനുള്ള അനുമതി നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. ഉറവിട മാലിന്യ സംസ്കരണത്തിന് ആവശ്യമായ ബയോ വേസ്റ്റ് ബിന്നുകൾ എത്രയും പെട്ടെന്നു വിതരണം ചെയ്യണമെന്നും തുമ്പൂർമുഴി മോഡൽ എയ്റോബിക് വേസ്റ്റ് ബിന്നുകൾ നഗരസഭാ പരിധിയിൽ സാധ്യമായ Read More..