കൊച്ചി: പുക്കാട്ടുപടിയിൽ കെട്ടിടത്തിന് തീപിടിച്ചു. പഴങ്ങനാട് ആശാൻ പടിക്കു സമീപമുള്ള കെട്ടിടത്തിനാണ് തീ പിടിച്ചത്. കെട്ടിടത്തിൽ തീ പിടിച്ചത് പരിഭ്രാന്തിയുണ്ടാക്കി. കിഴക്കനാനിൽ അബ്‌ദുൾ കരീമിന്റെ കെട്ടിടത്തുനാണ് തീ പിടിച്ചത്. ഇന്നലെ രാവിലെ പത്തോടെയായിരുന്നു തീപിടുത്തമുണ്ടായത്.
കെട്ടിടത്തിൽ വാടകക്ക് താമസിക്കുന്ന വ്യക്തിയുടെ ഗ്യാസ് സൈലെൻഡറിൽ നിന്നുമുണ്ടായ വാതക ചോർച്ചയാണ് തീ പിടുത്തതിന് കാരണമായത്. ആലുവായിൽ നിന്നും പട്ടിമറ്റത്തു നിന്നും മൂന്നു യൂണിറ്റ് വന്നാണ് തീ അയച്ചത്. കെട്ടിടത്തിലെ താമസക്കാർ സുരക്ഷിതരാണ്.