കൊച്ചി: ഹയർ സെക്കൻഡറി റിസൾട്ട് പ്രസിദ്ധികരിച്ചപ്പോൾ എറണാകുളം ജില്ല വിജയ ശതമാനത്തിൽ ഒന്നാമത്. 87.55% വിജയമാണ് സ്വന്തമാക്കിയത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്നു ജില്ല. ഇക്കുറി ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ വര്ധനവുണ്ട്. 3112 ഇതവണ ഫുൾ എ പ്ലസ് നേടി. കഴിഞ്ഞ തവണ 2986 പേരാണ് ഫുൾ എ പ്ലസ് നേടിയത്. എന്നിരുന്ന്നലും 100% വിജയം നേടിയ സ്കൂളുകൾ കുറവാണ്. കഴിഞ്ഞ തവണ ഒൻപതു സ്കൂളുകൾക്കാണ് 100% വിജയം നേടിയത്. എന്നാൽ ഇക്കുറി 7 സ്കൂളുകൾക്ക് മാത്രമേ 100% വിജയം നേടുവാൻ സാധിച്ചൊള്ളു. സെൻ അഗസ്റ്റിൻ ജി എഛ് സ് സ് മുവാറ്റുപുഴയാണ് മുൻപിൽ. പരീക്ഷ എഴുതിയ 162 കുട്ടികൾക്കും മികച്ച വിജയം തന്നെ ലഭിച്ചു.
More from Ernakulam
പരിശോധനക്കെത്തിയ എക്സൈസുകാര്ക്കു നേരെ തോക്കു ചൂണ്ടി; വെടി പൊട്ടാതെ വന്നതോടെ കത്തി വീശി പ്രതി രക്ഷപെട്ടു
കൊച്ചി∙ ഫ്ലാറ്റിൽ പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ച് കടന്നുകളഞ്ഞ പ്രതിക്കായി തിരച്ചിൽ ഊർജിതം. സംസ്ഥാനത്തെ ലഹരിമാഫിയ സംഘത്തിലെ പ്രധാന കണ്ണിയായ ചിഞ്ചു മാത്യു ആണ് കടന്നു കളഞ്ഞത്. ഇയാളുടെ ഫ്ലാറ്റിലും വാഹനത്തിൽ നിന്നുമായി ഒന്നരക്കോടിയുടെ ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. ശനിയാഴ്ച രാത്രി വഴക്കാലയിലെ ഫ്ലാറ്റിൽ പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെയാണ് തലശ്ശേരി സ്വദേശി ചിഞ്ചു മാത്യു ആക്രമിച്ചത്. ഫ്ലാറ്റിൽ നിന്ന് 726 ഗ്രാം എംഡിഎംഎയും 56 ഗ്രാം ഹഷീഷ് ഓയിലും കണ്ടെത്തി. മുറിയിലേക്കു കയറിയ ഉദ്യോഗസ്ഥർക്കു നേരെ ചിഞ്ചു മാത്യു Read More..
കാലവർഷ പേടിയിൽ തീരപ്രദേശങ്ങൾ
കാലവർഷം അടുക്കാറായപ്പോ വൈപ്പിൻ തീരദേശവാസികൾക്കു ആശങ്ക. ഇനിയും പണി പൂർത്തിയാകാതെ ഇരിക്കുന്ന കടൽ തിട്ടകളാണ് അവരുടെ ആശങ്ക. ചെറിയ തോതിൽ തിരമാല വന്നാൽ പോലും വീടുകൾ വിട്ടു ക്യാമ്പുകളിലേക്ക് മാറേണ്ട അവസ്ഥയാണ്. ഇത് വൈപ്പിനിലെ കാര്യം മാത്രമല്ല ഇത് ചെല്ലാനം പോലെയുള്ള മറ്റു തീരാ പ്രേദേശങ്ങളിലെ അവ്സഥകൂടെയാണ്.കാലവർഷ ഭീതിയിൽ ജീവിക്കുന്ന ഇത്തരം തീരപ്രദേശങ്ങളെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ വേണ്ട നടപടി സ്വികരിക്കേണ്ടതാണ്.
കളമശേരിയിൽ ചീട്ടുകളിസംഘം പിടിയിൽ
കൊച്ചി: കളമശേരിയിൽ വൻ ചീട്ടുകളി സംഘം പിടിയിൽ. എച്ച്.എം.ടി കോളനിയിൽ പാണാട്ട് വീട്ടിൽ സലാം (54), കാക്കനാട് മുണ്ടംപാലം കൊല്ലംകുടിമുകൾ വീട്ടിൽ ലത്തീഫ് (55), കങ്ങരപ്പടി വടകോട് മുറിയാങ്കര വീട്ടിൽ വിനോദ് (45), നോർത്ത് പറവൂർ വടക്കേക്കര മണപ്പുറത്ത് വീട്ടിൽ ഷാജി (44), ആലപ്പുഴ അരൂക്കുറ്റി കവേത്തുവെളി വീട്ടിൽ റഫീക്ക് (42), തേവക്കൽ വി.കെ.സി ഭാഗത്ത് കത്തംപുരം വീട്ടിൽ ഹാരിസ് (39), പള്ളുരുത്തി തെക്കുമ്മുറിപ്പറമ്പ് വീട്ടിൽ സുനീർ (47) എന്നിവരാണ് പിടിയിലായത്. അപ്പോളോ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന Read More..