ഫോർട്ട് കൊച്ചി: ഉപയോഗശൂന്യമായ കിണറിൽ വീണ ആടുകളെ രക്ഷിച്ചു അഗ്നി സുരക്ഷാ സേന.
റോഡിനോട് ചേർന്നിരുന്ന ഉപയോഗശൂന്യയമായ കിണറ്റിൽ വീണ രണ്ടു ആടുകളെയാണ് രക്ഷിച്ചത്.
ബുധനാഴ്ച രാവിലയോടെയായിരുന്നു സംഭവം. ആടുകൾ കിണറ്റിൽ വീണത് തൊഴിലാളികളാണ് അറിയിച്ചത്.
ഉപയോഗ ശൂന്യമായ കിണർ വലിയ അപകടങ്ങൾ വിളിച്ചു വരുത്തുമെന്ന് നാട്ടുകാർ പറയുന്നു. ആശുപത്രിയോടും സ്കൂളിനോടും ചേർന്നു റോഡിനു അരുകിലാണ് ഈ കിണർ സ്ഥിതിചെയുന്നത്.
അപകടം ഉണ്ടാകാത്ത വിധം കിണർ മൂടി സംരക്ഷിക്കണമെന്നു നാട്ടുകാർ നിവേദനം സമർപ്പിച്ചിട്ടും ഉദ്യോഗസ്ഥർ വേണ്ട നടപടികൾ സ്വികരിക്കുന്നില്ല.