മട്ടാഞ്ചേരി: വീടിനകത്തിരുന്ന വയോധികയുടെ കഴുത്തിൽ കത്തി വെച്ച് ഭീഷണി പെടുത്തി അഞ്ചുപവന്റെ മാല മോഷ്ടിച്ചു. മട്ടാഞ്ചേരി കൂവപ്പാടം കൂപ്പുകുളങ്ങര വീട്ടിൽ സംഭവി(86) യുടെ മാലയാണ് മോഷ്ടിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. കൂവപ്പാടത്തെ പ്രധാന റോഡിന്നോട് ചേർന്നിരിക്കുന്ന വീടാണ് ഇവരുടെ. ഉച്ചയോടെ ഒരാൾ വീടിനുമുന്നിൽ എത്തി, വീടിനു മുകളിൽ താമസിക്കുന്നവരെ കുറിച്ച് അന്വേഷിക്കുകയും, സംശയം തോന്നിയ വയോധിക വീടിനകത്തു കയറി മുൻവാതിൽ അകത്തു നിന്നും കുറ്റിയിട്ടു. ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഈ സമയം അക്രമി വീടിന്റെ പിറകിലൂടെ ചെന്ന് വീടിനു അകത്തു കയറി വയോധികയുടെ മാലമോഷ്ടിക്കുകയായിരുന്നു. അക്രമി മലയാളിയാണ് എന്നാണ് പറയുന്നത്. സ്ഥലത്തെ കുറിച്ച് അറിയാവുന്ന ആരോ ആണെന്ന്ണ് നിഗമനം.
More from Ernakulam
കത്തുന്നത് സൗകര്യം പോലെ, ആലുവയിലെ മെട്രോ വഴി വിളക്കുകൾ തിളക്കുന്നത് ആർക്കു വേണ്ടി!!
ആലുവ: മെട്രോ വഴിവിളക്കുകളുടെ പ്രവർത്തനം താളംതെറ്റി. തോന്നിയ പോലെയാണ് ലൈറ്റുകൾ തെളിയുന്നതും അണയുന്നതും. ആലുവ മേഖലയിലെ മെട്രോ തൂണുകളിലടക്കമുള്ള നൂറോളം ലൈറ്റുകളുടെ പ്രവർത്തനമാണ് താളം തെറ്റിയത്. രാത്രി വളരെ വൈകിയാണ് ലൈറ്റുകൾ തെളിയുന്നത്, ഉച്ചയോടെയാണ് കെടുന്നതും. അതിനാൽ തന്നെ ലൈറ്റുകളുടെ പ്രയോജനം ജനങ്ങൾക്ക് ലഭിക്കുന്നില്ല. സാമൂഹിക വിരുദ്ധരും ലഹരി ഇടപാടുകാരും തമ്പടിക്കുന്ന ബൈപാസ് അടിപ്പാതകളുടെ പ്രദേശങ്ങളിൽ ഈ ലൈറ്റുകളാണ് പ്രധാന ആശ്രയം.
മധുരക്കമ്പനി പാലം: അപ്രോച്ച് റോഡ് നിർമാണത്തിന് 1.40 കോടി
പള്ളുരുത്തി: മധുരക്കമ്പനി-കണ്ണങ്ങാട്ട് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണത്തിന് എ.എ. റഹീം എം.പി.യുടെ വികസന ഫണ്ടിൽനിന്ന് 1.40 കോടി രൂപ അനുവദിച്ചു. ഈ പാലത്തിന്റെ നിർമാണം നേരത്തേ പൂർത്തിയായതാണ്. എന്നാൽ രണ്ട് വശത്തേക്കുമുളള അപ്രോച്ച് റോഡ് നിർമാണം നടന്നിരുന്നില്ല. ഇതിന് മൊത്തം ചെലവ് 1.90 കോടി രൂപയാണ് കണക്കാക്കിയത്. ഇതിൽ 50 ലക്ഷം രൂപ നേരത്തേ കൊച്ചിൻ കോർപ്പറേഷൻ അനുവദിച്ചു. ബാക്കിയുള്ള 1.40 കോടിയാണ് റഹീമിന്റെ ഫണ്ടിൽ നിന്ന് അനുവദിച്ചത്. എം.പി. ഫണ്ടിൽനിന്ന് പണം അനുവദിക്കുന്നതിന് സി.പി.എം. ജില്ലാ Read More..
സിവിൽ സർവിസ് പരീക്ഷയോടനുബന്ധിച്ച് കൊച്ചി മെട്രോയിൽ ഞായറാഴ്ച അധിക സർവീസുകൾ
കൊച്ചി: യു.പി.എസ്.സി സിവിൽ സർവിസിലേക്കുള്ള പ്രിലിമിനറി പരീക്ഷ നടക്കുന്നതിനാൽ ഞായറാഴ്ച കൊച്ചി മെട്രോ സർവിസ് സമയം ദീർഘിപ്പിച്ചു. മെട്രോ സർവിസ് ഞായറാഴ്ച രാവിലെ ആറ് മുതൽ ആലുവ, എസ്.എൻ ജങ്ഷൻ സ്റ്റേഷനുകളിൽ നിന്ന് ആരംഭിക്കും. ഞായറാഴ്ചകളിൽ 7.30നാണ് സർവിസ് ആരംഭിച്ചിരുന്നത്. രാവിലെ 6 മുതൽ 7.30വരെ 15 മിനിറ്റ് ഇടവേളകളിലായിരിക്കും സർവിസ്. വിദ്യാർത്ഥികളുടെ യാത്രാക്ലേശം ഒഴിവാക്കാൻ ഇത് സഹായിക്കും.