സെലെക്ഷൻ ട്രെയ്ൽസ് തടസ്സപ്പെടുത്തിയതിന് തുടർന്ന് പി.വി ശ്രീനിജൻ എം.എൽ. എക്കു എതിരെ കേരളം ബ്ലാസ്റ്റേഴ്സ് ക്ലബ് നിയമനടപടി സ്വികരിച്ചാൽ പൂർണ പിന്തുണയുമായി സംസ്ഥാന സ്പോർട്സ് കൗൺസിൽ .കരാർ ഒപ്പിട്ട സ്ഥാപനങ്ങളും വ്യക്തികൾക്കും ഇല്ലാത്ത പരാതി എന്തിനാണ് മൂന്നത് ഒരാൾക്ക് എന്നാണ് സ്പോട്സ് കൗണ്‍സിലിന്റെ ചോദ്യം. ഈ കാര്യത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തു നിന്നും ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ലെങ്കിലും നിയമ നടപടി സ്വികരിക്കാൻ ക്ലബ് തയാറാണ്. കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സ് നടത്തിയ അണ്ടർ 17 ഫുട്ബോൾ ട്രെയ്ൽസ് നടക്കുന്നതിനു ഇടക്കാണ് സംഭവം. ഇതിനെ തുടർന്ന് നാല് മണിക്കൂറോളമാണ് സെലെക്ഷൻ ട്രയൽസ് നീട്ടി വെച്ചത് എം.എൽ. എക്കു എതിരെ നടപടി സ്വായികരിക്കാൻ തന്നെയാണ് സ്പോർട്സ് കൗണ്‍സിലിന്റെ തീരുമാനം.
More from Ernakulam
പൊതുസ്ഥലങ്ങളിലെ മാലിന്യം തള്ളൽ അവസാനിപ്പിക്കാൻ അധികൃതർ; കൊച്ചി നഗരത്തില്‍ സംയുക്ത പരിശോധന
കൊച്ചി: പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് പൂര്‍ണമായും അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി മേയര്‍ എം. അനില്‍കുമാര്‍, കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, സിറ്റി പൊലീസ് കമീഷണര്‍ കെ. സേതുരാമന് എന്നിവരുടെ നേതൃത്വത്തില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി. മാലിന്യം തള്ളിയ പൊറ്റക്കുഴി പാലം, ശാസ്ത ടെമ്പിള്‍ റോഡ് എന്നിവടങ്ങളിലെ പ്രദേശങ്ങളിൽ തിങ്കള്‍ രാത്രി എട്ടോടെ ആണ് സന്ദര്‍ശിച്ചത്. ഈ പ്രദേശങ്ങള്‍ ജില്ല ഭരണകൂടത്തിന്റെയും കോർപറേഷന്റെയും കൗണ്‍സിലര്‍മാരുടെയും നേതൃത്വത്തില്‍ വൃത്തിയാക്കും. തുടർന്ന് ഇനിയും മാലിന്യം തള്ളിയാൽ കർശന നടപടി എടുക്കുമെന്ന് അധികൃതർ Read More..
വൈപ്പിനിൽ ശുദ്ധജലഷാമം രൂക്ഷമായി
വൈപ്പിൻ: വൈപ്പിനിൽ വീണ്ടും രൂകഷമായ ശുദ്ധജലഷാമം. പല പഞ്ചായത്തുകളിലും പാചകത്തിന് വേണ്ടി പോലും ശുദ്ധജലം ലഭിക്കുന്നില്ല. വാട്ടർ അതോറിറ്റികു മുന്നിൽ പല തവണ സമരം ചെയ്തിട്ടും ജനപ്രതിനിധികൾ ഇതുവരെ ഒരുതരത്തിലുള്ള നീക്കവും നടത്തിയിട്ടില്ല. കോടികൾ ചിലവിട്ടു നിർമിച്ച ജലസംഭരണികാളുള്ള പഞ്ചായത്തിലും ഇതു തന്നെയാണ് അവസ്ഥ. കാലാളുകളാൽ ചുറ്റപ്പെട്ട പ്രേദേശമാണെങ്കിലും ഒരുപാടു ശുദ്ധജല ശ്രോതസുകൾ ഉണ്ടായിരുന്ന സ്ഥലമാണ് വൈപ്പിൻ എന്നിരുന്നാലും ഇപ്പോളത്തെ അവസ്ഥ വളരെ മോശമാണ്.പൈപ്പ് വെള്ളമാണ് ആകെ ഉള്ള ആശ്വസം
തൃപ്പൂണിത്തുറയിൽ 6 വയസ്സുകാരന് തെരുവ്നായയുടെ അക്രമണത്തിൽ 9 മുറിവ്
തൃപ്പുണിത്തുറ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 6 വയസ്സുകാരനു തെരുവുനായയുടെ ആക്രമണം. തെക്കുംഭാഗം മോനപ്പിള്ളി – ഒഇഎന്‍ റോഡ് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന വെള്ളാങ്ങിത്തോപ്പില്‍ പ്രശാന്തിന്റെ മകൻ ദ്രുവിന്റെ വലതു കൈയ്ക്കാണ് നായ കടിച്ചത്. 9 മുറിവുകൾ ഉണ്ട്. കളിക്കുകയായിരുന്ന കുട്ടിയൂടെ പിറകെ വന്നാണ് തെരുവുനായ കടിച്ചത്. കുട്ടിയെ രക്ഷിക്കാന്‍ ഓടി വന്ന സമീപവാസിയായ അടിയോടത്ത് ഓമനയെയും (72) നായ കടിച്ചു പരിക്കേൽപ്പിച്ചു. സമീപത്ത് പറമ്പില്‍ കെട്ടിയിരുന്ന പശുവിനെയും നായ കടിച്ചിട്ടുണ്ട്. ഭ്രൂവിനെ എറണാകുളം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് കുത്തിവയ്പ്പെടുത്തു.