കൊച്ചി: നഗരത്തിലെ കാനകളുടെ മീതെ ഇരിക്കുന്ന സ്ലാബുകൾ ഇളകി അപകടങ്ങൾ ഉണ്ടായിട്ടും മാറ്റി സ്ഥാപിക്കാൻ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. തകർന്ന സ്ലാബുകൾക്കു ചുറ്റും ചുവപ്പു റിബൺ കെട്ടുക എന്നതാണ് ഉദ്യോഗസ്ടരുടെ ഏക നടപടി. ഇത് വഴി പോകുന്ന യാത്രക്കാരുടെ ജീവന് ആപത്താണ് ഇത്തരം ബലക്ഷയമുള്ള സ്ലാബുകളുടെ മീതെ നടക്കുന്നത്. ഒടുവിൽ കനകളുടെ ബലക്ഷയം കണ്ടു പിടിക്കാൻ നടത്തിയ പരിശോധനയിൽ വേണ്ടത്ര കമ്പി നിർമാണ സമയത്തു ഉപയോഗിക്കാത്തതാണ് കാലക്രമേണ കാനയുടെ മേലെ ഇരിക്കുന്ന സ്ലാബിന്റെ ബാലക്ഷ്യത്തിനു കാരണം
More from Ernakulam
ഗതാഗതകുരുക്ക് ചോദ്യം ചെയ്ത നാട്ടുകാർക്കു നേരെ തോക്കു ചൂണ്ടി കാർ യാത്രികൻ
ആലുവ: നടുറോഡിൽ കാർ നിർത്തിയിട്ട് ഗതാഗതകുരുക്ക് ഉണ്ടാക്കിയതു ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ നിറതോക്ക് ചൂണ്ടി യാത്രികന്റെ പ്രകോപനം. ആലുവ-പെരുമ്പാവൂർ റോഡിൽ തോട്ടുമുഖത്ത് ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. കീഴ്മാട് സ്വദേശിയായ നാൽപത്തൊൻപതുകാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തോക്ക് പിടിച്ചെടുത്തു. തോക്കിൽ 8 പെല്ലറ്റ് നിറച്ചിരുന്നു. പക്ഷികളെ വെടി വയ്ക്കുന്ന എയർഗൺ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നടുറോഡിൽ വാഹനം നിർത്തിയിട്ട് പിന്നിൽ വന്ന വാഹനങ്ങൾക്ക് മുന്നോട്ടു പോകാൻ സാധിക്കാതെ വന്നതോടെ ബൈക്ക് യാത്രികൻ ചോദ്യം ചെയ്തു. തുടർന്നുള്ള Read More..
വാടക വീട്ടിൽ ഡോക്ടർ മരിച്ച നിലയിൽ
കൊച്ചി: ആലുവയിലെ വാടക വീട്ടിൽ ഡോക്ടർ തൂങ്ങി മരിച്ച നിയയിൽ. ഡോക്ടർ എം. കെ മോഹൻ (76) ആണ് മരിച്ചത്. കടവന്ത്രയിലെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെ ഡോക്ടറായിരുന്നു. പറവൂർ കവലക്കടുത്ത തന്റെ വാടക വീട്ടിലാണ് മരിച്ചത്. മരണ വിവരം അറിയിക്കണ്ടവരുടെ പേരും വിവരയും എഴുതിവെച്ചിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി അവന്വേഷണം ആരംഭിച്ചു.
1206 കിലോമീറ്റർ പിന്നിട്ടത് 90 മണിക്കൂറിൽ; യുവ ജേതാവായി സൈക്ലിങ് ‘സൺബേൺ ഒഡീസി’യിൽ ആദിൽ മുഹമ്മദ്.
ആലുവ: ഫ്രഞ്ച് സൈക്ലിങ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ട്രിവാൻഡ്രം ബൈക്കേഴ്സ് ക്ലബ് സംഘടിപ്പിച്ച 1200 കിലോമീറ്റർ സൈക്ലിങ് ‘സൺബേൺ ഒഡീസി’യിൽ ആലുവ എടയപ്പുറം മാണാറത്ത് ആദിൽ മുഹമ്മദ് (22)ഏറ്റവും പ്രായം കുറഞ്ഞ ജേതാവായി. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നിന്നു തുടങ്ങി തിരുനെൽവേലി, കോഴിക്കോട്, പാലക്കാട്, കോട്ടയം വഴി തിരിച്ചു തിരുവനന്തപുരം വരെ 90 മണിക്കൂർ കൊണ്ട് 1206 കിലോമീറ്ററാണ് ആദിൽ പിന്നിട്ടത്. 12 പേർ ഫിനിഷ് ചെയ്തു. ഒരു വനിത ഉൾപ്പെടെ 17 പേർ പങ്കെടുത്തിരുന്നു.