കൊച്ചി: കൊച്ചി നഗരമധ്യത്തിൽവെച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. എറണാകുളം ഉദയം കോളനി ബിജു (28) തമിഴ്നാട് മധുര സ്വദേശി കറുപ്പുസ്വാമി (45) എന്നിവരാണ് പിടിയിലായത്. ഇരുവരെയും എറണാകുളം സെൻട്രൽ പോലീസിസാണ് പിടികൂടിയത്. എറണാകുളം ഇടപ്പള്ളി സ്വദേശിയായ യുവാവ് തന്റെ ജോലി കഴിഞ്ഞു സുഹൃത്തുക്കളെ കാത്തു എറണാകുളം ജോസ് ജംഗ്ഷനിൽ നിക്കവേ. പ്രതികൾ യുവാവിന്റെ അടുത്തെത്തി പണം ആവിശ്യ പെടുകയും എന്നാൽ യുവാവ് അതിനെ എതിർത്തതിനെ തുടർന്ന് പ്രതികൾ കൈയിൽ കരുതിയിരുന്ന തുണിയുപയോഗിച്ചു പൊതിഞ്ഞ കല്ലുവെച്ചു യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചു. വിവരമറിഞ്ഞു സംഭവസ്ഥലത്തു എത്തിയ പോലീസ് പ്രതികളെ ഉടനടി തന്നെ പിടികൂടി.
More from Ernakulam
പട്ടാപകൽ വയോധികക്കെതിരെ വീട്ടിൽ കയറി ആക്രമണം
Posted on Author evadmin
മട്ടാഞ്ചേരി: വീടിനകത്തിരുന്ന വയോധികയുടെ കഴുത്തിൽ കത്തി വെച്ച് ഭീഷണി പെടുത്തി അഞ്ചുപവന്റെ മാല മോഷ്ടിച്ചു. മട്ടാഞ്ചേരി കൂവപ്പാടം കൂപ്പുകുളങ്ങര വീട്ടിൽ സംഭവി(86) യുടെ മാലയാണ് മോഷ്ടിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. കൂവപ്പാടത്തെ പ്രധാന റോഡിന്നോട് ചേർന്നിരിക്കുന്ന വീടാണ് ഇവരുടെ. ഉച്ചയോടെ ഒരാൾ വീടിനുമുന്നിൽ എത്തി, വീടിനു മുകളിൽ താമസിക്കുന്നവരെ കുറിച്ച് അന്വേഷിക്കുകയും, സംശയം തോന്നിയ വയോധിക വീടിനകത്തു കയറി മുൻവാതിൽ അകത്തു നിന്നും കുറ്റിയിട്ടു. ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഈ സമയം അക്രമി വീടിന്റെ പിറകിലൂടെ ചെന്ന് Read More..
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പീഡനം; യുവാവ് അറസ്റ്റില്‍
Posted on Author evadmin
കാലടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മൂവാറ്റുപുഴ ഓണക്കൂര്‍ സ്വദേശിയായ 20കാരനെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുമായി നിരന്തരം ചാറ്റ് ചെയ്ത ഇയാള്‍ പ്രണയം ഭാവിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് നഗ്നചിത്രമാക്കി പെണ്‍കുട്ടിയുടെ കൂട്ടുകാരിക്ക് അയച്ചുകൊടുത്തു. തുടര്‍ന്ന് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഇന്‍സ്പെക്ടര്‍ അനില്‍ കുമാര്‍. ടി. മേപ്പിള്ളി, എസ്.ഐമാരായ ജോസി. എം. ജോണ്സന്, വി.എസ്. ഷിജു, റെജിമോന്, എ.എസ്.ഐമാരായ പ്രീജ, ലത സീനിയര്‍ സി.പി.ഒ ഷിജോ പോള്‍ Read More..
കോതായി പാലത്തിൽ മിനി ലോറി അപകടത്തിൽപ്പെട്ടു
Posted on Author evadmin
അങ്കമാലി ∙ മഞ്ഞപ്ര– അയ്യമ്പുഴ റൂട്ടിൽ കോതായി പാലത്തിൽ മിനി ലോറി അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട് കുറ്റിയിൽ കയറി നിയന്ത്രണം വിട്ട ലോറി വട്ടംതിരിഞ്ഞു. 6 മീറ്ററിലേറെ താഴ്ചയുള്ള തോട്ടിലേക്കു വീഴാതെ അത്ഭുതകരമായാണു രക്ഷപ്പെട്ടത്. മറ്റൊരു വാഹനം കൊണ്ടുവന്ന് മിനി ലോറി വലിച്ചുമാറ്റിയാണു ഗതാഗത തടസ്സം നീക്കിയത്. കുറച്ചുദിവസം മുൻപ് ലോറിയിടിച്ച് പാലത്തിന്റെ കൈവരികൾ തകർന്നിരുന്നു. പാലത്തിൽ അപകടം അറിയിക്കുന്നതിനു സൂചനാബോർഡുകൾ സ്ഥാപിച്ചിട്ടില്ല. രാത്രിയിൽ അപകടസാധ്യതയേറെയാണ്. നാലുചക്ര വാഹനത്തിനു കടന്നുപോകാനുള്ള വീതിമാത്രമാണു കോതായി പാലത്തിനുളളു.പാലം പുനർനിർമിക്കുന്നതിന്റെ നടപടിക്രമങ്ങൾ Read More..