ചിന്നക്കനാലിൽ നിന്നും പെരിയാർ വന്യജീവി സങ്കേതത്തിലേക്കു മാറ്റിയ അരി കൊമ്പൻ ഇറക്കി വിട്ട അതെ സ്ഥലത്തുതന്നെ തീരിച്ചെത്തി. സീനിയർ ഓട എന്ന പെരിയാറിലെ ഭാഗത്താണ് അരികൊമ്പൻ ഇപ്പോൾ നിൽക്കുന്നത്. കേരളാതിർത്തി കടനിട്ടു 4 ദിവസമായി. വനത്തിൽ ഉണ്ടായിരുന്ന ഷെഡ് അരികൊമ്പൻ തകർത്തു. വിനോദസഞ്ചാര മേഖലയിൽ അരികൊമ്പന്റെ ആക്രമണം ഭയന്ന് തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം ഇപ്പോളും തുടരുന്നു. ആന തമിഴ്നാട് അതിർത്തി കടന്നിട്ടും നാല് ദിവസമായിയെങ്കിലും തിരുച്ചു തമിഴ്നാട് അതിർത്തിയിൽ കടക്കുമെനുള്ള ഭയം തമിഴ്നാട് വനം വകുപ്പിന്നുണ്ട്.
More from Ernakulam
കാളുകുറുമ്പന് പെൻഷൻ ലഭിക്കും; ജഡ്ജിയും കലക്ടറും ഇടപെട്ടു
ചോറ്റാനിക്കര: ഒറ്റമുറിയിൽ ആരോരുമില്ലാതെ താമസിക്കുന്ന അന്ധ ഗായകൻ കാളുകുറുമ്പനെ കലക്ടർ എൻ.എസ്.കെ. ഉമേഷ് നേരിൽ സന്ദർശിച്ചു. എഴുപത്തെട്ടുകാരനായ കാളുകുറുമ്പനു വികലാംഗ പെൻഷൻ ലഭിക്കുന്നില്ലെന്ന വിവരം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അയച്ച സന്ദേശം ലഭിച്ചതിനെ തുടർന്നാണ് കലക്ടർ എത്തിയത്. ആധാർ കാർഡ് ലിങ്ക് ചെയ്യാതിരുന്നതു കാരണമാണ് പെൻഷൻ ലഭിക്കാത്തതെന്നു കലക്ടർ പറഞ്ഞു. വോട്ടേഴ്സ് ഐഡി ലഭ്യമാക്കുകയും, ആധാർ കാർഡ് ലഭ്യമാക്കി പെൻഷൻ പുനഃസ്ഥാപിക്കുന്നതിനും നടപടികൾ സ്വീകരിച്ചെന്നു കലക്ടർ അറിയിച്ചു. പഞ്ചായത്തിന്റെ ഇടപെടലിനെ തുടർന്ന് ജനകീയ ഹോട്ടൽ വഴി ഭക്ഷണവും Read More..
വൈദ്യുതി ഇല്ലാതെ വർഷങ്ങളായി ഇരുട്ടിൽ കഴിഞ്ഞ വിദ്യാർത്ഥിയുടെ കുടുംബത്തിന് ആശ്വാസമായി കെഎസ്ഇബി ജീവനക്കാർ
ആലങ്ങാട്: വൈദ്യുതി ഇല്ലാതെ വർഷങ്ങളായി ഇരുട്ടിൽ കഴിഞ്ഞ വിദ്യാർത്ഥിയുടെ കുടുംബത്തിന് കെഎസ്ഇബി ജീവനക്കാരുടെ സ്നേഹസമ്മാനം. ആലങ്ങാട് ഒളനാട് സ്വദേശി ജയന്റെ കുടുംബത്തിനാണു വരാപ്പുഴ ഇലക്ട്രിക്കൽ സെക്ഷനിലെ ജീവനക്കാർ സഹായമായത്. ജയനും കുടുംബവും കഴിഞ്ഞ കുറെ നാളുകളായി വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. പിന്നീട് ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തു ചെറിയ ഷെഡ് കെട്ടി താമസമാക്കി. പല പ്രശ്നങ്ങളാൽ 4 വർഷമായി വീട്ടിൽ വൈദ്യുതി ലഭിച്ചിരുന്നില്ല. വൈദ്യുതി ഇല്ലാതിരുന്നതിനാൽ വിദ്യാർത്ഥി ആയ മകളുടെ പഠനം ബുദ്ധിമുട്ടിലായിരുന്നു. ഹൃദയസംബന്ധമായ അസുഖം ഉള്ളതിനാൽ ഗൃഹനാഥനായ ജയനു Read More..
വാഹനമിടിപ്പിച്ചു യുവാവിനെ പരുക്കേല്പിച്ച ഇൻസ്പെക്ടർക്കെതിരെ പോലീസ് കേസ് എടുത്തു.
കൊച്ചി: തോപ്പുംപടി ഹാർബർ പാലത്തിൽ യുവാവിനെ വാഹനമിടിപ്പിച്ചു വീഴ്ത്തുവാൻ ശ്രമിച്ച കടവന്ത്ര സ്റ്റേഷൻ ഇൻസ്പെക്ടർ ജി.പി മനുരാജിനെതിരെ പോലീസ് കേസേടുത്തു. തോപ്പുംപടി പോലീസിസാണ് കേസ് എടുത്തത്. മട്ടാഞ്ചേരി സ്.പി കെ.ആർ മനോജിന്റെ നേതൃത്തത്തിലുള്ള അന്വേഷണ സംഘത്തെയാണ് നിയമിച്ചിരിക്കുന്നത്. 279,337,338 എന്നി വകുപ്പുകൾ ചേർത്തിട്ടാണ് കേസ് ചുമ്മാതിരിക്കുന്നത്. ഫ്.ഐ.ആർ ൽ മാറ്റം വരുത്തുവാൻ പോലീസ് കോടതിയിൽ അപേക്ഷ നൽകി. അപകടത്തിൽ പരുക്കേറ്റ വിമൽ ജോളി നൽകിയ മൊഴിയെ അടിസ്ഥാനമാക്കിയാണ് പോലീസ് കേസ് ചുമത്തിയതു.