Kalamassery

കൊച്ചിയിൽ രാസലഹരിയുമായി രണ്ടുപേർ പിടിയിൽ

കളമശ്ശേരി: നഗരസഭാ ഓഫീസിന് സമീപം ദേശീയപാതയിൽ നടത്തിയ പരിശോധനയിൽ ടിപ്പർ ലോറിയിൽ നിന്ന് 286 ഗ്രാം രാസലഹരിയുമായി പോലീസ് രണ്ടു പേരെ പിടികൂടി. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി വെളിയിൽ ഷെഫീക്ക് (29), പുന്നപ്ര പള്ളിവേലിയിൽ ആഷിഖ് (32) എന്നിവരാണ് പിടിയിലായത്. 25 ലക്ഷത്തോളം വിലമതിക്കുന്ന രസലഹരിയാണ് പോലീസ് പിടിച്ചെടുത്തത്. ലഹരി കടത്താൻ ഇവർ ഉപയോഗിച്ച ടിപ്പറും പിടിച്ചെടുത്തത്. ഉച്ചക്ക് 2 മണിയോടെ ആയിരുന്നു സംഭവം. കരിങ്കല്ലുമായി പൊള്ളാച്ചിയിൽ നിന്നും വന്ന ലോറിയാണ് പിടിച്ചെടുത്തത്. ലഹരി കടത്തു സംഘത്തിലെ പ്രധാന കണ്ണിയാണ് ഷെഫീക്ന്ന് പോലീസ് വിവരം നൽകി.

Leave a Reply

Your email address will not be published. Required fields are marked *